തിരുവനന്തപുരം കരമനയിൽ കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി; അധ്യാപികയ്ക്ക് ദാരുണാന്ത്യം; ഭർത്താവിനൊപ്പം യാത്രചെയ്യവേ അമിതവേഗതയിലെത്തിയ ബസ് സ്കൂട്ടറലിടിക്കുകയായിരുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കരമനയിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഭാര്യ കെഎസ്ആർടിസി ബസിടിച്ച് മരിച്ചു. കാക്കാമൂല സ്വദേശിയാണ് ലില്ലിയാണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഭർത്താവ് രവീന്ദ്രനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയിലൂടെ ബസ് കയറിയിറങ്ങിയ ലിലി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. പുന്നമോട് ഗവ.ഹയർ സെക്കന്‍ററി സ്കൂൾ മുൻ അധ്യാപികയായിരുന്നു ലില്ലി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമിതവേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു . പാപ്പനങ്ങോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. രവീന്ദ്രന്‍റെ നില ഗുരുതരമല്ല. റിട്ടയേര്‍ഡ് ഗ്രേഡ് എസ്ഐ ആണ് രവീന്ദ്രൻ.
Third Eye News Live
0