play-sharp-fill
സുരക്ഷിതമെന്ന് കരുതി കെഎസ്ആർടിസി ബസ് പൊലീസ് സ്റ്റേഷന് മുൻപിൽ പാര്‍ക്ക് ചെയ്തു ; രാവിലെ ജീവനക്കാർ എത്തിയപ്പോൾ ബാറ്ററി കാണാനില്ല,പോലീസ് സ്റ്റേഷനു മുൻപിലെ മോഷണ വിവരം അറിഞ്ഞ് മൂക്കത്ത് വിരൽ വെച്ച് നാട്ടുകാർ

സുരക്ഷിതമെന്ന് കരുതി കെഎസ്ആർടിസി ബസ് പൊലീസ് സ്റ്റേഷന് മുൻപിൽ പാര്‍ക്ക് ചെയ്തു ; രാവിലെ ജീവനക്കാർ എത്തിയപ്പോൾ ബാറ്ററി കാണാനില്ല,പോലീസ് സ്റ്റേഷനു മുൻപിലെ മോഷണ വിവരം അറിഞ്ഞ് മൂക്കത്ത് വിരൽ വെച്ച് നാട്ടുകാർ

കണ്ണൂര്‍ : പോലീസുകാർക്ക് നാണക്കേടായി പോലീസ് സ്റ്റേഷനുമുൻപിലെ മോഷണം, സുരക്ഷ മുൻനിര്‍ത്തി കെഎസ്ആർടിസി ജീവനക്കാർ സ്റ്റേഷന് മുൻപില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്ന് ബാറ്ററികൾ കവർന്ന് മോഷ്ടാക്കൾ,കണ്ണൂർ ഇരട്ടിയിലാണ് സംഭവം.

കണ്ണൂർ ആറളം റൂട്ടിലോടുന്ന കെഎസ്‌ആര്‍ടിസി ബസിലെ ജീവനക്കാരാണ് എവിടെയെങ്കിലും നിര്‍ത്തിയിട്ടാല്‍ ബസ് സുരക്ഷിതമല്ലെന്ന് കണ്ട് ഇരട്ടി പൊലീസ് സ്റ്റേഷന് മുൻപിൽ തന്നെ ബസ് പാര്‍ക്ക് ചെയ്യുന്നത്.


എന്നാല്‍ ഇവിടെയും കാര്യങ്ങള്‍ സുരക്ഷിതമല്ലെന്നാണ് മോഷണവാര്‍ത്ത വരുന്നതോടെ മനസിലാകുന്നത്. രാവിലെ ബസ് എടുക്കാൻ ശ്രമിച്ചപ്പോള്‍ സ്റ്റാര്‍ട്ട് ആയില്ല. ഇതോടെ വിശദമായി പരിശോധിച്ചപ്പോഴാണ് ബാറ്ററി മോഷണം പോയ വിവരം മനസിലാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസിൻ്റെ മൂക്കിന് തുമ്പത്ത് നടന്ന മോഷണം പോലീസുകാർക്കും നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്, അതേ സമയം പോലീസ് സ്റ്റേഷന് മുൻപിലെ മോഷണ വാർത്ത കേട്ട് മൂക്കത്ത് വിരൽ വെച്ചിരിക്കുകയാണ് നാട്ടുകാർ.