
കല്പറ്റ: ബാക്കിയുള്ള തുക വാങ്ങാന്‍ മറന്ന യാത്രകാരന് ഗൂഗിള്‍ പേ വഴി തിരിച്ചുനല്‍കി കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ മാതൃകയായി. വയനാട് മീനങ്ങാടി സ്വദേശിയായ യാത്രക്കാരന്‍ ജിനു നാരായണനാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ മാതൃകാ നടപടിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടത്.
സുല്‍ത്താന്‍ ബത്തേരി – കോഴിക്കോട് റൂട്ടിലോടുന്ന പോയിന്റ് ടു പോയിന്റ് ബസിലാണ് ജിനു ബത്തേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്തപ്പോൾ 88 രൂപ ചാര്‍ജുള്ള ടിക്കറ്റിന് കണ്ടക്ടർ 200 രൂപ നല്‍കി പത്ത് രൂപ നൽകി ബാക്കി പിന്നെ തരാമെന്ന് യാത്രക്കാരനോട് പറയുകയായിരുന്നു. എന്നാല്‍ കോഴിക്കോട് ബസ്സിറങ്ങിയ അദ്ദേഹം ബാക്കി തുക വാങ്ങാന്‍ മറന്നു പോകുയായിരുന്നു.
ടീം കെ.എസ്.ആര്‍.ടി.സി സുല്‍ത്താന്‍ ബത്തേരി വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗം കൂടിയായ അദ്ദേഹം ഗ്രൂപ്പ് അഡ്മിന്മാരിലൊരാളായ ശരത്തിനെ വിവരം അറിയിച്ചു. തുടർന്ന് ടിക്കറ്റിന്റെ ഫോട്ടോയും നല്‍കുകയായിരുന്നു..
ഗ്രൂപ്പില്‍ പോസ്റ്റിട്ടതിനെ തുടർന്ന് ഡിപ്പോയില്‍ ബന്ധപ്പെട്ടാല്‍ മതിയെന്ന അറിയിപ്പും കിട്ടി. എന്നാൽഇതിനിടയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായ ദിലീപ് അരിവയല്‍ കണ്ടക്ടറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബാലന്‍സ് തിരിച്ചു നല്‍കാനുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരിട്ടോ അല്ലെങ്കില്‍ ഗൂഗിള്‍ പേയിലൂടെയോ ബാലൻസ് നല്‍കാമെന്ന് ജീവനകാരന്‍ ഉറപ്പ് നൽകി. അങ്ങനെ ബസില്‍നിന്നും ബാക്കിവാങ്ങാന്‍ മറന്ന 100 രൂപ ഗൂഗിള്‍ പേ വഴി യാത്രക്കാരന്റെ അക്കൗണ്ടിലെത്തുകയായിരുന്നു.