ഇനി ഏതൊരാള്‍ക്കും കെഎസ്‌ആർടിസിയില്‍ പരസ്യം പിടിക്കാം! ഒരു ലക്ഷം രൂപയുടെ പരസ്യം പിടിച്ചാല്‍ 15 ശതമാനം അക്കൗണ്ടിൽ എത്തും ; പരസ്യ കമ്പനികളുടെ കള്ളത്തരങ്ങളെ പൊളിക്കാൻ ബദല്‍ പദ്ധതിയുമായി ഗതാഗത വകുപ്പ് മന്ത്രി

Spread the love

തിരുവനന്തപുരം :  ഇനി ഏതൊരാള്‍ക്കും കെഎസ്‌ആർടിസിയില്‍ പരസ്യം പിടിക്കാം പരസ്യ കമ്പനികളുടെ കള്ളത്തരങ്ങളെ പൊളിക്കാൻ ബദല്‍ പദ്ധതിയുമായി ഗതാഗത വകുപ്പ്  മന്ത്രി കെ ബി ഗണേഷ് കുമാർ.

ഒരു ലക്ഷം രൂപയുടെ പരസ്യം പിടിച്ചാല്‍ 15 ശതമാനം പരസ്യം പിടിക്കുന്നവരുടെ അക്കൗണ്ടിലെത്തുമെന്ന് മന്ത്രി അറിയിച്ചു. ഈ തൊഴില്‍ ദാന പദ്ധതി ഉടനെ തന്നെ നിലവില്‍ വരുമെന്ന് മന്ത്രി പത്തനാപുരത്ത് വെച്ച്‌ പറഞ്ഞു.

പരസ്യ കമ്ബനികളുടെ നയത്തിനെതിരെ രൂക്ഷ വിമർശനമാണ് മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തിയത്. കോടികളുടെ നഷ്ടമാണ് പരസ്യ കമ്ബനികള്‍ കാരണം കെഎസ്‌ആര്‍ടിസിക്ക് ഉണ്ടാകുന്നത്. കഴിഞ്ഞ 6 – 7 വര്‍ഷത്തിനുള്ളില്‍ 65 കോടി രൂപയെങ്കിലും നഷ്ടമുണ്ടായി കാണുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഈ കമ്ബനികള്‍ ടെന്‍ഡര്‍ എടുത്തതിന് ശേഷം കള്ളക്കേസ് ഉണ്ടാക്കി കോടതിയില്‍ പോയി നടപടി പൂർത്തിയാക്കാതെ ആ പേരില്‍ പൈസ അടിച്ചുമാറ്റും ഇത് സ്ഥിരം ആയതോടെ ഇത്തരം ആളുകളെ കരിമ്ബട്ടികയില്‍പ്പെടുത്താൻ ഹൈക്കോടതി നിർദേശം നല്‍കി. ഇതോടെ ഇവർ ടെന്‍ഡര്‍ വിളിച്ചാല്‍ സംഘം ചേര്‍ന്ന് വരാതിരിക്കുന്ന രീതിയായി. പക്ഷേ ഇങ്ങനെയുള്ളവരെ വിറ്റ കാശ് നമ്മുടെ പോക്കറ്റിലുണ്ട്. പത്താനപുരത്തെ എംഎല്‍എയാണ് ഞാൻ. മന്ത്രി പറഞ്ഞു. ഉടനെ ബദല്‍ പദ്ധതി സർക്കാർ ഇവിടെ അവതരിപ്പിക്കുകയാണ്. ഏതൊരു ചെറുപ്പക്കാർക്കും ഇനി കെഎസ്‌ആർടിസിയില്‍ പരസ്യം പിടിക്കാമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്‌ആർടിസിയില്‍ രജിസ്റ്റർ ചെയ്ത് എംപാനല്‍ പൂർത്തിയാക്കി ഓരോരുത്തർക്കും പരസ്യം പിടിക്കാനാകും. ഒരു ലക്ഷം രൂപയുടെ പരസ്യം പിടിച്ചാല്‍ 15% അക്കൗണ്ടിലെത്തും. കേരളത്തിലെ ഏതൊരു ചെറുപ്പക്കാരനും ഇനി കെഎസ്‌ആർടിസിയില്‍ പരസ്യം പിടിച്ച്‌ ജീവിക്കാനാകും, ഇതൊരു തൊഴിദാന പദ്ധതിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.