
നേര്യമംഗലത്ത് കെഎസ്‌ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ബസിനടിയില്‍ കുടുങ്ങിയ പെണ്‍കുട്ടി മരിച്ചു: ഒരാൾക്ക് ഗുരുതരം, നിരവധി പേർക്ക് പരിക്ക്
ഇടുക്കി: കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത് കെഎസ്‌ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു. മണിയമ്പാറ ഭാഗത്താണ് അപകടമുണ്ടായത്.
ബസിന്റെ അടിയില്‍ കുടുങ്ങിയ 15നും 18നും ഇടയില്‍ പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയാണ് മരിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.
25 ഓളം പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട ഒരാളുടെ നില അതീവ ഗുരുതരമാണ്. ഊന്നുകല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം ഉണ്ടായത്. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റ മറ്റുള്ളവരുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. ബസ് ഡിവെെഡറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് റിപ്പോർട്ട്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയശേഷമാണ് പെണ്‍കുട്ടിയെ പുറത്തെടുത്തത്.