തിരുവല്ല ഇടിഞ്ഞില്ലം അപകടം: മരിച്ച രണ്ടു പേരെയും തിരിച്ചറിഞ്ഞു; മരിച്ചത് ബൈക്ക് യാത്രക്കാരായ പ്രതിശ്രുത വധുവും വരനും; 22 പേർക്കു പരിക്ക്; അപകടം ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി ബസ് വെട്ടിച്ചപ്പോഴെന്നു സൂചന

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: തിരുവല്ല ഇടിഞ്ഞില്ലത്ത് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ടത് ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയെന്നു സൂചന. നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറിയ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

സ്‌കൂട്ടറിൽ സഞ്ചരിച്ച ചെങ്ങന്നൂർ പിരളശ്ശേരി ആഞ്ഞിലംപറമ്പിൽ ജെയിംസ് ചാക്കോ (31), ചെങ്ങന്നൂർ വെൺമണി പുലക്കടവ് ആൻസി ഭവനത്തിൽ ആൻസി (27) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി സുഭാഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.സി.റോഡിൽ വൈകിട്ട് നാലു മണിക്കാണ് അപകടം ഉണ്ടായത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ്സാണ് മുന്നിൽ പോയ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ എമിറേറ്റ്‌സ് ഒപ്ടിക്കൽസ് എന്ന സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്.

ബസിലെ യാത്രക്കാരായ കോഴഞ്ചേരി നാരങ്ങാനം കാട്ടൂർ കളരിപ്പറമ്പിൽ സജിനി (22 ), പത്തനംതിട്ട ആഴൂർ കച്ചിപ്പുഴയിൽ ആഷ്ന (22 ), വൈക്കം ശ്രീവത്സത്തിൽ ഹരിത (25), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് വലിയമഠത്തിൽ സുമ (41), കരുനാഗപ്പള്ളി പുത്തൻചന്ത സോമശൈലത്തിൽ അനുപമ (20), തിരുവല്ല മഞ്ഞാടി കണിയാറയിൽ കെസിയ ആൻ ജോൺ(21 ), പത്തനംതിട്ട സ്വദേശികളായ അജയകുമാർ (47 ), മിനി പി.അജയൻ (45 ), ലിസി വർഗീസ് (50 ),അനില (23), മീര (30 ), കോട്ടയം സ്വദേശി ദിനേശൻ (60 ), കോഴഞ്ചേരി സ്വദേശി ബേബി (44 ), ചിറ്റാർ സ്വദേശി ജിനു (30 ), കോട്ടയം പാമ്പാടി സ്വദേശി വിത്സൻ, ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശി ചിന്നു (39 ), തിരുവല്ല സ്വദേശി സദാനന്ദൻ (58) എന്നിവരെ പരിക്കുകളോടെ തിരുവല്ല താലൂക്ക് ആശുപത്രിയിലും

പത്തനംതിട്ട വടക്കേപ്പുറം കുഴിത്തുണ്ടിയിൽ രേഷ്മാ ശങ്കർ (21) സഹോദരി രശ്മി ശങ്കർ (19 ), എന്നിവരെ പുഷ്പഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പത്തോളം മറ്റു വാഹനങ്ങളും കൂട്ടയിടിയിൽ കേടുപാടുകൾ വന്നിട്ടുണ്ട്.