video
play-sharp-fill
കെ.എസ്.ആർ.ടി.സിയെ മുടിപ്പിക്കാൻ ചെക്കിംങ് ഇൻസ്‌പെക്ടർമാർ; ഒരു മാസം ശമ്പളം മൂന്നു കോടിയ്ക്കു മുകളിൽ; വരവു ക ഇല്ല ക..!

കെ.എസ്.ആർ.ടി.സിയെ മുടിപ്പിക്കാൻ ചെക്കിംങ് ഇൻസ്‌പെക്ടർമാർ; ഒരു മാസം ശമ്പളം മൂന്നു കോടിയ്ക്കു മുകളിൽ; വരവു ക ഇല്ല ക..!

എ.കെ ശ്രീകുമാർ

കോട്ടയം: നഷ്ടത്തിൽ നിന്നും നഷ്ടത്തിലേയ്ക്കു കൂപ്പുകുത്തുന്ന കെ.എസ്.ആർ.ടി.സിയുടെ ശവപ്പെട്ടിയിൽ ആഞ്ഞാഞ്ഞ് ആണിയടിച്ച് ചെക്കിംങ് ഇൻസ്‌പെക്ടർമാർ. മുക്കിനു മുക്കിനു റോഡിൽ നിന്ന് ബസുകളിൽ കയറി, പരിശോധന നടത്തുന്ന ചെക്കിംങ് ഇൻസ്‌പെക്ടർമാർക്ക് ഒരു മാസം കെ.എസ്.ആർ.ടി.സി ശമ്പളമായി നൽകുന്നത് മൂന്നു കോടിയ്ക്കു മുകളിൽ. വാഹനങ്ങളിൽ പരിശോധന നടത്തി എത്ര രൂപ ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽ നിന്നും പിഴയായി ഈടാക്കിയെന്ന വിവരാവകാശ നിയമപ്രകാരമുള്ള  ചോദ്യത്തിനു പക്ഷേ, കെ.എസ്.ആർ.ടി.സി അധികൃതർക്ക് ഉത്തരമില്ല. വിവരം ശേഖരിക്കുന്നു എന്നതു മാത്രമാണ് മറുപടിയായി നൽകിയിരിക്കുന്നത്. ഇതിലും ഏറെ രസകരം , നഷ്ടത്തിൽ നിന്നും നഷ്ടത്തിലേയ്ക്ക് ഓടുന്ന കെ.എസ്.ആർ.ടി.സിയ്ക്കു 648 ചെക്കിംങ് ഇൻസ്‌പെക്ടർമാർ ഉണ്ടെന്നതാണ്..!

ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്ന യാത്രക്കാരെ കണ്ടെത്തുന്നതിനും, ടിക്കറ്റ് നൽകാതെ പണം വാങ്ങുന്ന കണ്ടക്ടർമാരെ പിടികൂടുന്നതിനുമാണ് ചെക്കിംങ് ഇൻസ്‌പെക്ടർമാരെ നിയോഗിച്ചിരിക്കുന്നത്. എന്നാൽ, ഇവരെ കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം നടത്തിയ പരിശോധനയിൽ വ്യക്തമാകുന്നത്. തേർഡ് ഐ ന്യൂസ് ലൈവാണ് ഇതു സംബന്ധിച്ചുള്ള വിവരാവകാശ അപേക്ഷ കെ.എസ്.ആർ.ടി.സിയിൽ സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരു വർഷത്തിനടിയിൽ 36 ലക്ഷം രൂപയാണ് ചെക്കിംങ് ഇൻസ്‌പെക്ടർമാരുടെ ശമ്പളം ഇനത്തിൽ കെ.എസ്.ആർ.ടി.സി ചിലവഴിച്ചിരിക്കുന്നത്. ആ കണക്ക് ഇങ്ങനെ

നവംബർ 2018   722 ഇൻസ്‌പെക്ടർമാർ ശമ്പളം 3.25 ലക്ഷം
ഡിസംബർ 2018 715 ഇൻസ്‌പെക്ടർമാർ ശമ്പളം 3.33 ലക്ഷം
ജനുവരി 2019 712 ഇൻസ്‌പെക്ടർമാർ ശമ്പളം 3.33  ലക്ഷം
ഫെബ്രുവരി 2019 712 ഇൻസ്‌പെക്ടർമാർ ശമ്പളം 3.31  ലക്ഷം
മാർച്ച് 2019 710 ഇൻസ്‌പെക്ടർമാർ ശമ്പളം 3.33 ലക്ഷം
ഏപ്രിൽ 2019 704 ഇൻസ്‌പെക്ടർമാർ ശമ്പളം 3.30 ലക്ഷം
മെയ് 2019 691 ഇൻസ്‌പെക്ടർമാർ ശമ്പളം 3.25 ലക്ഷം
ജൂൺ 2019 664 ഇൻസ്‌പെക്ടർമാർ ശമ്പളം 3.14 ലക്ഷം
ജൂലായി 2019 654 ഇൻസ്‌പെക്ടർമാർ ശമ്പളം 3.25 ലക്ഷം
ആഗസ്റ്റ് 2019 644 ഇൻസ്‌പെക്ടർമാർ ശമ്പളം 3.06 ലക്ഷം
സെപ്റ്റംബർ 2019 648 ഇൻസ്‌പെക്ടർമാർ ശമ്പളം 3.08 ലക്ഷം
ഒക്ടോബർ 2019 648 ഇൻസ്‌പെക്ടർമാർ ശമ്പളം 3.10 ലക്ഷം

ടിക്കറ്റ് എടുക്കാതെ എത്ര യാത്രക്കാരെ പിടികൂടിയെന്നും, എത്രപേരിൽ നിന്നും പിഴ ഈടാക്കി എന്നും വിവരാവകാശ അപേക്ഷയിൽ ചോദിക്കുന്നുണ്ടെങ്കിലും കൃത്യമായി കെ.എസ്.ആർ.ടി.സി അധികൃതർ മറുപടി നൽകുന്നില്ല. വിവരം ശേഖരിച്ചു വരികയാണ് എന്ന മറുപടി മാത്രമാണ് ഇവർ നൽകുന്നത്. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നതിനുള്ള തെളിവോ, എത്ര കേസുകൾ പിടിച്ചു എന്നതു സംബന്ധിച്ചുള്ള വിവരമോ കെ.എസ്.ആർ.ടി.സിയുടെ പക്കലില്ലെന്നതാണ് ഏറെ വിരോധാഭാസം. കെ.എസ്.ആർ.ടി.സിയുടെ നഷ്ടത്തിന്റെ കാരണം തപ്പി വേറെ എങ്ങും പോകേണ്ടെന്ന് ചുരുക്കം.