video
play-sharp-fill

Friday, May 23, 2025
HomeMainഓടുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി പോയി; നിയന്ത്രണം വിട്ട ബസ് മുന്നോട്ട് നീങ്ങി; യാത്രക്കാര്‍...

ഓടുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി പോയി; നിയന്ത്രണം വിട്ട ബസ് മുന്നോട്ട് നീങ്ങി; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

കൊച്ചി: ദേശീയപാതയിലൂടെ ഓടുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി പോയി.

തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. ആര്‍എസ്‌ഇ 308 എന്ന സീരിസിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്ബോള്‍ ബസില്‍ യാത്രക്കാരും കുറവായിരുന്നു.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
റോഡിലൂടെ മറ്റുവാഹനങ്ങള്‍ കടന്നു വരാത്തതും അപകടത്തിന്റെ തീവ്രത കുറച്ചു. മൂന്നാറില്‍ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസിന്‍റെ മുൻ ഭാഗത്തെ ടയര്‍ ആണ് ഊരി തെറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ കോതമംഗലം അയ്യങ്കാവ് ശ്രീധര്‍മ്മ ശാസ്‌ത ക്ഷേത്രത്തിനടുത്താണ് സംഭവം. റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ അപകടം ഒഴിവായി.

ടയര്‍ ഊരിപ്പോയശേഷവും ബസ് നിയന്ത്രണം വിട്ട് മുന്നോട്ടുനീങ്ങി. ടയര്‍ ഊരിപ്പോയതോടെ മുന്‍ഭാഗത്തെ റിമ്മും തകര്‍ന്നു. അപകടം നടന്നതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments