video
play-sharp-fill
കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ബോധക്ഷയം; നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ചിട്ടും നിർത്താതെ ഓടി; ബസിൽ 35-ലധികം യാത്രക്കാർ..! രക്ഷകനായി കെഎസ്ആർടിസി കണ്ടക്ടർ

കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ബോധക്ഷയം; നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ചിട്ടും നിർത്താതെ ഓടി; ബസിൽ 35-ലധികം യാത്രക്കാർ..! രക്ഷകനായി കെഎസ്ആർടിസി കണ്ടക്ടർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ബോധക്ഷയം.നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ചിട്ടും നിർത്താതെ ഓടി. കണ്ടക്ടറുടെ സമയോജിത ഇടപെടലിൽ വന്‍ അപകടം ഒഴിവായി .

ഇന്നലെ വൈകിട്ടായിരുന്നു സംഭവം.അപകടം നടക്കുമ്പോൾ ബസില്‍ 35ല്‍ അധികം യാത്രക്കാരുണ്ടായിരുന്നു.ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് ബോധം നഷ്ടമായതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറ്റു വാഹനങ്ങളില്‍ ഇടിച്ച് മുന്നോട്ട് ഓടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളറട ഡിപ്പോയില്‍ നിന്ന് നെയ്യാറ്റിന്‍കര- അമ്പൂരി- മായം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലായിരുന്നു സംഭവം. ഇതുകണ്ട കണ്ടക്ടര്‍ പെട്ടെന്ന് തന്നെ ഓടിയെത്തി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു.

വെള്ളറട സ്വദേശി വിഷ്ണുവായിരുന്നു കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍. ബസ് നിര്‍ത്തി ഉടന്‍ തന്നെ ഡ്രൈവര്‍ രാജേഷിനെ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.