video
play-sharp-fill

കുണ്ടറയിൽ  ബസ് വളവ് തിരിയുന്നതിനിടെ   വിദ്യാർത്ഥി തെറിച്ചുവീണു; വിദ്യാർത്ഥികൾ കൂട്ടത്തോടെ  ബഹളം വെച്ചിട്ടും തിരിഞ്ഞുനോക്കാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർ

കുണ്ടറയിൽ ബസ് വളവ് തിരിയുന്നതിനിടെ വിദ്യാർത്ഥി തെറിച്ചുവീണു; വിദ്യാർത്ഥികൾ കൂട്ടത്തോടെ ബഹളം വെച്ചിട്ടും തിരിഞ്ഞുനോക്കാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർ

Spread the love

കൊല്ലം: കുണ്ടറയിൽ ഓടുന്ന ബസ് വളവ് തിരിയുന്നതിനിടെ ബസ്സിൽ നിന്നും വിദ്യാർത്ഥി തെറിച്ചുവീണതറിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർ. ബസിൽ നിനനും വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചുവീണു എന്ന് സഹപാഠികൾ പറഞ്ഞിട്ടും ബസ്സ് നിർത്താൻ ജീവനക്കാർ കൂട്ടാക്കിയില്ല.വീഴ്‌ച്ചയിൽ എഴുകോൺ ടെക്നിക്കൽ സ്‌കൂളിലെ 9 ാം ക്ലാസ്സ് വിദ്യാർത്ഥി നാന്തിരിക്കൾ ഷീബ ഭവനിൽ നിഖിലിന് തലയ്ക്കും മുഖത്തും കാൽമുട്ടിനും സാരമായി പരിക്കേറ്റു.

കുണ്ടറ എഴുകോൺ പെട്രോൾ പമ്പിന് സമീപമാണ് അപകടം സംഭവിച്ചത്. സ്‌കൂളിൽ നിന്നും മടങ്ങവേ കൊട്ടാരക്കരയിൽ നിന്നും കരുനാഗപ്പള്ളിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സിൽ മടങ്ങുകയായിരുന്നു നിഖിലും സഹപാഠികളും. തിരക്കുള്ള ബസ്സിൽ വാതിൽപ്പടിയിൽ നിന്നുകൊണ്ടായിരുന്നു കുട്ടികളുടെ യാത്ര.

അപകടം കണ്ട് ബഹളം വെച്ച കുട്ടികളെ ജീവനക്കാർ അരമീറ്ററോളം മാറി ചീരങ്കാവ് ജംഗ്ഷനിൽ വെച്ച് ബസിൽ നിന്നും ഇറക്കിവിട്ടു. പരിക്കേറ്റ വിദ്യാർത്ഥിയെ പ്രദേശത്തുണ്ടായിരുന്ന ഹോംഗാർഡ് സുരേഷ് ബാബുവാണ് ആശുപത്രിയിലെത്തിച്ചത്.വീട്ടുകാർ പരാതിയുമായി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തിയെങ്കിലും സംഭവത്തെപ്പറ്റി അറിയില്ലെന്നായിരുന്നു ഡിപ്പോ അധികൃതരുടെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group