പ്രാവ് വട്ടം ചാടിയപ്പോൾ കാർ സഡൻ ബ്രേക്ക് ഇട്ടു: ഒന്നിനു പുറകെ മറ്റൊന്നായി വന്ന് ഇടിച്ചത് അഞ്ച് വാഹനങ്ങൾ; കൊച്ചിയിലെ അപ്രതീക്ഷിത അപകടത്തിൽ 25 ഓളം പേർക്ക് പരിക്ക്

പ്രാവ് വട്ടം ചാടിയപ്പോൾ കാർ സഡൻ ബ്രേക്ക് ഇട്ടു: ഒന്നിനു പുറകെ മറ്റൊന്നായി വന്ന് ഇടിച്ചത് അഞ്ച് വാഹനങ്ങൾ; കൊച്ചിയിലെ അപ്രതീക്ഷിത അപകടത്തിൽ 25 ഓളം പേർക്ക് പരിക്ക്


സ്വന്തം ലേഖകൻ

കൊച്ചി: ഒരു പ്രാവ് പറന്ന് വന്ന് റോഡിൽ ഇരുന്നപ്പോൾ കൊച്ചി നഗരത്തിൽ ഉണ്ടായത് അമ്പരപ്പിക്കുന്ന അപകടം. എവിടെ നിന്നോ വന്ന ഒരു പ്രാവ് വണ്ടിയ്ക്ക് മുന്നിൽ എത്തിയപ്പോൾ സഡൻ ബ്രേക്ക് ഇട്ടു. ഇതാണ് വലിയ അപകടത്തിലേയ്ക്ക് നയിച്ചത്. അപ്രതീക്ഷിതമായി കാർ ബ്രേക്ക് ഇട്ടതോടെ പിന്നാലെ വന്ന കെഎസ്ആർടിസി ബസും മറ്റും വാഹനങ്ങളും പിന്നാലെ വന്ന് ഇടിച്ചു. നിരനിരയായി അഞ്ച് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇരുപഞ്ചോളം പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ദേശീയപാതയിൽ പാലാരിവട്ടം ജങ്ഷന് സമീപമായിരുന്നു അപകടം. കണ്ടെയ്‌നറിന് പിന്നിലിടിച്ച കെഎസ്ആർടിസി ബസിന്റെ മുൻഭാഗം തകർന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. മറ്റു വാഹനങ്ങൾക്കൊന്നും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല.

ഗുരുവായൂർ സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. കാറുകൾ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ വലിയ വാഹനമായതിനാൽ ബസ് വേഗത്തിൽ നിയന്ത്രിക്കാനായില്ലെന്നും കെഎസ്ആർടിസിയുടെ ഡ്രൈവർ സുനിൽ പ്രതികരിച്ചു. പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ മുന്നിലെ സീറ്റുകളിലെ ക്മ്പികളിലിടിച്ചാണ് ബസ് യാത്രക്കാർക്ക് പരിക്കേറ്റത്. മിക്കവരുടെയും മുഖത്താണ് പരിക്ക്. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group