video
play-sharp-fill

പൊൻകുന്നം – പാലക്കാട് കെഎസ്ആർടിസി സർവീസ് ഇന്ന് ആരംഭിക്കും

പൊൻകുന്നം – പാലക്കാട് കെഎസ്ആർടിസി സർവീസ് ഇന്ന് ആരംഭിക്കും

Spread the love

കോട്ടയം: യാത്രക്കാരുടെയും വ്യാപാരികളുടെയും ഏറെ നാളത്തെ ആവശ്യത്തെ പരിഗണിച്ചുകൊണ്ട് പൊൻകുന്നം കെഎസ്‌ആർടിസി ഡിപ്പോയില്‍നിന്ന് പാലക്കാട് സർവീസ് ഇന്നാരംഭിക്കുന്നതായി ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അറിയിച്ചു.

വൈകിട്ട് 5.15ന് പൊൻകുന്നത്തുനിന്ന് പുറപ്പെട്ട ബസ് പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ വഴി രാത്രി 10.55ന് പാലക്കാട് എത്തും. തിരിച്ചു പോക്കിൽ, രാവിലെ 6.45ന് പാലക്കാടുനിന്ന് പുറപ്പെടുന്ന സർവീസ് ഉച്ചയ്ക്ക് 1.00 മണിക്ക് പൊൻകുന്നത്തെത്തും.

പുതിയ സർവീസ് ഇന്നു വൈകുന്നേരം അഞ്ചിന് പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡില്‍ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group