ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് പൊട്ടിത്തെറിച്ചു: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് വൻ ശബ്ദത്തിൽ പൊട്ടിത്തെറിച്ചു. അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ എം.സി റോഡിൽ തുരുത്തി ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയത്തേയ്ക്ക് വരികയായിരുന്ന തിരുവല്ല ഡിപ്പോയിലെ ബസിന്റെ ചില്ലാണ് പൊട്ടിത്തെറിച്ചത്.

കോട്ടയത്തേയ്ക്ക് വരികയയിരുന്നു ബസ്. തുരുത്തി ഭാഗത്ത് എത്തിയപ്പോൾ അപ്രതീക്ഷിതമായി ബസിന്റെ ചില്ല് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ചില്ല് പൊട്ടിത്തെറിച്ചത് കേട്ട് ഡ്രൈവർ ബസിന്റെ വേഗം കുറച്ച് ഒരു വശത്തേയ്ക്ക് ഒതുക്കി. ഇതോടെയാണ് അപകടം ഒഴിവായത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നപ്പോഴാണ് അപകടം ഉണ്ടായത്. പിന്നാലെ എത്തിയ ബസിൽ യാത്രക്കാരെ കയറ്റി വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group