സ്വകാര്യ ബസുകളിലെ പോലെ ടിക്കറ്റ് നിരക്കുകള്‍ ഇനി മാറിക്കൊണ്ടിരിക്കും; ടിക്കറ്റ് ബുക്കിങില്‍ സുപ്രധാന മാറ്റവുമായി കെഎസ്‌ആര്‍ടിസി

Spread the love

തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ നിരക്ക് വർധനവിനോട് മത്സരിക്കാനും യാത്രക്കാരെ ആകർഷിക്കാനുമായി കെഎസ്‌ആർടിസി ദീർഘദൂര റൂട്ടുകളില്‍ പുതിയ നിരക്ക് പരിഷ്കാരം നടപ്പിലാക്കുന്നു. തിരക്കിനനുസരിച്ച്‌ നിരക്ക് കൂടുകയും കുറയുകയും ചെയ്യുന്ന ‘ഡൈനാമിക് റിയല്‍ ടൈം ഫ്ലെക്സി ഫെയർ’ സംവിധാനത്തിനാണ് കോർപ്പറേഷൻ അനുമതി നല്‍കിയിരിക്കുന്നത്.

video
play-sharp-fill

മുൻപ് നിശ്ചിത ദിവസങ്ങളില്‍ മാത്രം നിരക്ക് വർധിപ്പിച്ചിരുന്ന രീതിക്ക് പകരം, ഏത് ദിവസമായാലും ബുക്കിങ് കൂടുന്നതിനനുസരിച്ച്‌ നിരക്ക് വർധിക്കും. ബസുകളില്‍ ബുക്കിങ് കുറവാണെങ്കില്‍ ടിക്കറ്റ് നിരക്കില്‍ വലിയ കുറവ് വരുത്തും. ഇത് യാത്രക്കാരെ അവസാന നിമിഷം കെഎസ്‌ആർടിസിയിലേക്ക് ആകർഷിക്കാൻ സഹായിക്കും. ഓരോ ബസിലെയും ബുക്കിങ് നില നിരന്തരമായി നിരീക്ഷിച്ച ശേഷമായിരിക്കും നിരക്ക് നിശ്ചയിക്കുക.

ക്രിസ്മസ് കാലത്ത് ഈ സംവിധാനം പരീക്ഷിച്ച്‌ കെഎസ്‌ആർടിസി വിജയം കണ്ടിരുന്നു. ബംഗളൂരു റൂട്ടിലെ വോള്‍വോ സ്ലീപ്പറില്‍ 2300 രൂപ നിശ്ചയിച്ചിരുന്ന ടിക്കറ്റ്, ബുക്കിങ് കുറഞ്ഞതിനെത്തുടർന്ന് അവസാന നിമിഷം 1400 രൂപയായി കുറച്ചിരുന്നു. ഇതോടെ 10 യാത്രക്കാർ മാത്രമുണ്ടായിരുന്ന ബസില്‍ 39 പേർ യാത്രക്കാരായി എത്തി. തിരക്ക് പരിഗണിച്ച്‌ ക്രിസ്മസ്-പുതുവത്സര പ്രമാണിച്ച്‌ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ജനുവരി അഞ്ച് വരെ പ്രത്യേക സർവീസുകളും കെഎസ്‌ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണ്‍ലൈൻ റിസർവേഷൻ വഴി യാത്രക്കാർക്ക് സീറ്റുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.