ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയര്‍ ഊരിതെറിച്ചു; ആർക്കും പരിക്കുകളില്ല

Spread the love

ആറ്റിങ്ങൽ: ഓട്ടത്തിനിടെ കെഎസ്ആർടിസി ഓർഡിനറി ബസിന്റെ ടയർ ഊരിതെറിച്ചു. ആലംകോട് കിളിമാനൂർ റോഡില്‍ ആലംകോട് എച്ച്എസ്എസ് സമീപം കാവുനടയിലാണ് സംഭവം. ആറ്റിങ്ങല്‍ നിന്ന് കിളിമാനൂർ ഭാഗത്തേക്ക് പോയ ബസ് ആണ് ടയർ ഊരിത്തെറിച്ച് വഴിയിലായത്.

video
play-sharp-fill

യാത്രക്കാരുമായി പോവുകയായിരുന്ന ബസ് കാവുനടയില്‍ എത്തിയപ്പോള്‍ പുറകുവശത്തെ ടയർ ഊരി ഉരുണ്ടു പോവുകയായിരുന്നു. ആർക്കും പരിക്കുകളില്ല. പരിവാഹൻ വെബ്സൈറ്റിലെ വിവരം അനുസരിച്ച് ബസിന് പെർമിറ്റ്, ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവയില്ല.