കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം; രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം, ഇന്നലെ നേടിയത് 9.72 കോടി രൂപ

Spread the love

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം. 2025 ഡിസംബർ 1-നാണ് 9.72 കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ നേടിയത്. ടിക്കറ്റിതര വരുമാനം ഉള്‍പ്പെടെ മൊത്തം 10.5 കോടി രൂപയാണ് കെഎസ്ആർടിസി  നേടിയത്.

video
play-sharp-fill

2025 സെപ്റ്റംബർ 8-ാം തീയതി നേടിയ 10.19 കോടിയാണ് കെഎസ്ആർടിസിയുടെ എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനം. കഴിഞ്ഞ വർഷം ഇതേ ദിവസം ₹7.79 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവില്‍ പ്രവർത്തന ലാഭത്തിലാണ്. കെഎസ്ആർടിസി നിശ്ചയിച്ചു നല്‍കിയിരുന്ന പ്രതിദിന ടാർജറ്റ് 35 ഡിപ്പോകള്‍ക്ക് നേടാനായത് വരുമാനം വർദ്ധിപ്പിച്ചു.

പുതിയ ബസുകളുടെ വരവ്, ഓഫ് റോഡ് കുറച്ച്‌ പരമാവധി ബസുകള്‍ നിരത്തിലിറക്കാനായത്, സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങള്‍ എന്നിവ യാത്രക്കാർക്ക് വൻ സ്വീകാര്യത നേടി. കെഎസ്ആർടിസിയുടെ ഈ അഭിമാനകരമായ നേട്ടത്തിനായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും, വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും, പിന്തുണ നല്‍കിയ ഓരോരുത്തരോടും ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ നന്ദി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group