
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കുറ്റൂരിൽ ബാലൻസ് പൈസ നല്‍കിയതിനെ ചൊല്ലി കണ്ടക്ടറുമായുള്ള തർക്കത്തിന് കെഎസ്‌ആർടിസി ബസിന്‍റെ പിൻവശത്തെ ഗ്ലാസ് യാത്രക്കാരൻ എറിഞ്ഞു പൊട്ടിച്ചു.
ആഞ്ഞിലിത്താനം സ്വദേശി രതീഷാണ് ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചത്. സംഭവ സമയത്ത് ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നവെന്ന് പോലീസ് പറയുന്നു. ബസില്‍ കയറിയപ്പോള്‍ മുതല്‍ ഓരോ കാര്യത്തിലും ഇയാള്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിന് ശേഷം സ്റ്റോപ്പില്‍ ഇറങ്ങി. തുടര്‍ന്ന് കല്ലെടുത്ത് എറിയുകയായിരുന്നു. ബസിന്‍റെ പിൻ സീറ്റില്‍ ആളുകള്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
രതീഷിനെ അറസ്റ്റ് ചെയ്ത് വൈദ്യ പരിശോധന നടത്തിയെന്നും മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group