
പയ്യന്നൂർ: കെഎസ്‌ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തില്‍ പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 19ന് രാവിലെ അഞ്ച് മണിയോടെ പയ്യന്നൂരില്‍ നിന്ന് പുറപ്പെട്ട് 21ന് പുലർച്ചെ തിരിച്ചെത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍ക്ക് പുറമെ ചോറ്റാനിക്കര ദേവി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം എന്നിവയും ആറന്മുള വള്ളസദ്യയും പാക്കേജില്‍ അടങ്ങിയിരിക്കുന്നു.
ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് ഈ യാത്രയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9495403062, 9745534123 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group