
കൊച്ചി: കോൺക്രീറ്റ് കെട്ടിടങ്ങൾക്കു പകരം സ്റ്രീൽ (പ്രീഫാബ് സ്റ്റീൽ സ്ട്രക്ചർ) ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ നിർമ്മിക്കുന്നു. ഇത്തരത്തിലുള്ള ആദ്യ സ്റ്റാൻഡ് ചങ്ങനാശേരിയിൽ നിർമ്മാണം ആരംഭിച്ചു. 10,000 ചതുരശ്രയടിയിൽ ഏഴ് കോടി ചെലവിട്ടാണ് നിർമ്മാണം. പൊതുമരാമത്ത് വകുപ്പിലെ വാസ്തു ശില്പ വിഭാഗത്തിന്റേതാണ് ഡിസൈൻ. ഊരാളുങ്കലിനാണ് കരാർ.
ചെലവ് കുറച്ച് വേഗത്തിൽ നിർമ്മിക്കാം എന്നതാണ് പ്രത്യേകത. തിരുവനന്തപുരത്തടക്കം പത്ത് ബസ് സ്റ്റാൻഡുകളാണ് നിർമ്മിക്കുക. സർക്കാർ ഫണ്ടുപയോഗിച്ചാണ് നിർമ്മാണം.
ആറു മാസത്തിനുള്ളിൽ പൂർത്തിയാകും.കായംകുളത്ത് 15 കോടിയോളം മുടക്കിൽ 20,000 ചതുരശ്രയടിയിൽ നിർമ്മാണം ഉടൻ തുടങ്ങും. ആറ്റിങ്ങൽ, വിഴിഞ്ഞം, പേരൂർക്കട, കൊല്ലം, കൊട്ടാരക്കര, എറണാകുളം, തൃശൂർ, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് മറ്റുള്ളവ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group