കെഎസ്ആർടിസി വൈക്കം, മുഹമ്മ, തണ്ണീർമുക്കം സർവീസുകൾ നാളെ മുതൽ എസ്ഡിവി സ്കൂളിന് മുന്നിൽ നിന്ന്

Spread the love

ആലപ്പുഴ: ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന എല്ലാ വൈക്കം, മുഹമ്മ, തണ്ണീർമുക്കം സർവീസുകളും ഓഗസ്റ്റ് മൂന്ന് ഞായറാഴ്ച മുതൽ ജില്ലാ കോടതിപ്പാലത്തിന് സമീപത്തെ എസ്ഡിവി സ്കൂളിന് മുന്നിൽ നിന്നായിരിക്കും സർവീസ് നടത്തുകയെന്ന് ആലപ്പുഴ അസി. ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

ജില്ലാ കോടതിയുടെ മുൻവശത്തുനിന്നും കൈചൂണ്ടി മുക്ക് വഴി മണ്ണഞ്ചേരി, മുഹമ്മ, തണ്ണീർമുക്കം, വൈക്കം എന്നിങ്ങനെയായിരിക്കും റൂട്ട്.