
പാലാ: ഏഴാച്ചേരി റൂട്ടിലൂടെയുള്ള പ്രധാന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിർത്തിയതോടെ യാത്രക്കാർ ദുരിതത്തിൽ. സ്‌കൂളുകളും കോളജുകളും തുറന്നതോടെ ഈ റൂട്ടിലെ യാത്രക്ലേശം വർദ്ധിച്ചു വരികയാണ്.
ഈ റൂട്ടില്‍ ചില സ്വകാര്യ ബസുകള്‍ സർവീസ് നടത്തുന്നുണ്ടെങ്കിലും അവ എല്ലാ സമയങ്ങളിലും ഓടുന്നില്ല. പ്രത്യേകിച്ച് ഇടസമയങ്ങളില്‍ ബസ് സര്‍വീസില്ല.
കുറച്ചുകാലങ്ങൾക്കു മുമ്പ് ഏഴാച്ചേരി വഴി രാവിലെ 7.15, 8.30, 9.20നും പാലായില്‍നിന്ന് രാമപുരത്തേക്കും തിരിച്ചും കെഎസ്‌ആര്‍ടിസി സര്‍വീസുണ്ടായിരുന്നു. ഇതിനുപുറമേ, രാവിലെ 11.50നും വൈകുന്നേരം മൂന്നിനും രാത്രി 9.20നും സ്റ്റേ സര്‍വീസും ഉണ്ടായിരുന്നതാണ്. എന്നാൽ കോവിഡ് കാലഘട്ടത്തില്‍ ഇത് നിര്‍ത്തലാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍വീസുകള്‍ വീണ്ടും ആരംഭിക്കണമെന്ന ആവശ്യവുമായി യാത്രക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അധികാരികള്‍ യാതൊരുവിധ നടപടിയും എടുത്തിട്ടില്ല. പേരിന് രണ്ട് സര്‍വീസുകള്‍ മാത്രം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് കെഎസ്‌ആര്‍ടിസി പാലാ ഡിപ്പോ അധികാരികള്‍.