
തിരുവനന്തപുരം: നാളത്തെ സ്വകാര്യബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍ തീരുമാനം. കെ,എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്.
ആശുപത്രികള്‍, എയർപോർട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ആവശ്യാനുസരണം സർവീസ് നടത്തണം. ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ പൊലീസ് സഹായം തേടണമെന്നും സർക്കുലറില്‍ നിർദേശമുണ്ട്.
അതേസമയം, സമരം ഒഴിവാക്കണമെന്ന ആവശ്യപ്പെട്ട് ഗതാഗത കമ്മീഷണർ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ച വിജയിക്കാതെ പോയിരുന്നു. ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ട ഒരു ആഴ്ച സമയം നല്‍കുന്നതിന് ഉടമകള്‍ സമ്മതിച്ചില്ല. വിദ്യാർത്ഥി കൺസഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചാണ് നാളത്തെ സൂചന സമരം നടക്കുന്നത്. ഈ മാസം 22 മുതൽ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group