കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര റൂട്ടുകളില്‍ ഓടാന്‍ ഇനി സ്വകാര്യബസുകളും; അപ്പീലിനു പോകാതെ സര്‍ക്കാര്‍

Spread the love

തിരുവനന്തപുരം: സ്വകാര്യബസുകള്‍ക്ക് കെഎസ്‌ആർടിസിയുടെ 31 ദീർഘദൂര റൂട്ടുകളില്‍ ഓടാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരേ മൗനം പാലിച്ച്‌ സര്‍ക്കാര്‍. ഹൈക്കോടതി വിധി വന്ന് ഒരു മാസം പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.

കെഎസ്‌ആര്‍ടിസിയുടെ നിലനിൽപ്പിനെ തന്നെ സാരമായി ബാധിക്കുന്ന ഈ വിധിക്കെതിരെ ഇനിയും സർക്കാർ അപ്പീല്‍ നൽകിയിട്ടില്ല. കെഎസ്‌ആർടിസിക്കുവേണ്ടി സ്കീം തയ്യാറാക്കുന്നതില്‍ സംഭവിച്ച വീഴ്ചയാണ് കേസില്‍ തിരിച്ചടിയായത്. സ്കീമിനെതിരേയുള്ള ആക്ഷേപങ്ങളില്‍ ഒരു വർഷത്തിനുള്ളില്‍ ഹിയറിങ് നടത്തി അന്തിമവിജ്ഞാപനം പുറത്തിറക്കണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന് വിധിയില്‍ പറയുന്നു.

ഏത് റൂട്ടും വിജ്ഞാപനം ചെയ്യുന്നതിനോ ഭേദഗതി വരുത്തുന്നതിനോ മോട്ടോർവാഹനനിയമം അധ്യായം ആറുപ്രകാരം സംസ്ഥാനസർക്കാരിന് അധികാരമുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ സ്വകാര്യമേഖലയെ പൂർണമായോ ഭാഗികമായോ ഒഴിവാക്കാം. ഇതു ചോദ്യംചെയ്യാൻ കഴിയാത്തതിനാല്‍ നടപടിക്രമം കൃത്യമല്ലെന്ന് പറഞ്ഞാണ് സ്വകാര്യബസുകാർ ഹൈക്കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group