video
play-sharp-fill

38 പേർ അടങ്ങിയ കെഎസ്ആർടിസി ടൂർ പാക്കേജ് ബസ് വനത്തിൽ കുടുങ്ങി; ഭക്ഷണവും വെള്ളവും ഇല്ലാതെ നാലു മണിക്കൂർ; പകരം വന്ന ബസ്സും തകരാറിലായി

38 പേർ അടങ്ങിയ കെഎസ്ആർടിസി ടൂർ പാക്കേജ് ബസ് വനത്തിൽ കുടുങ്ങി; ഭക്ഷണവും വെള്ളവും ഇല്ലാതെ നാലു മണിക്കൂർ; പകരം വന്ന ബസ്സും തകരാറിലായി

Spread the love

പത്തനംത്തിട്ട: ഗവിയിലേക്ക് യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് വനത്തിൽ കുടുങ്ങി. 38 യാത്രക്കാരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. ഇവരെ പുറത്തെത്തിക്കാൻ അയച്ച ബസ്സും തകരാറിലായി. തുടർന്ന് കാട്ടിൽ നാലുമണിക്കൂറോളം രോഗികളും കുട്ടികളുമടക്കമുള്ള യാത്രക്കാർ ഭക്ഷണമോ വെള്ളമോ ഇല്ലാതെ പ്രതിസന്ധിയിലായി. പ്രദേശത്ത് കനത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നു ആനയുടെ ചിഹ്നം വിളി കേട്ടതായും യാത്രക്കാർ പറഞ്ഞു.

ചടയമംഗലത്തുനിന്ന് ഗവിയിലേക്കു പോയ കെഎസ്ആർടിസി ടൂർ പാക്കേജ് ബസാണ് മൂഴിയാറിലെ വനമേഖലയിൽ രാവിലെ 11.30ന് തകരാറിലായത്. പല വട്ടം പത്തനംതിട്ട ഡിപ്പോയിലേക്കു വിളിച്ചിട്ടും അനുകൂലമായ മറുപടി ലഭിച്ചില്ലയെന്ന് യാത്രക്കാർ പറഞ്ഞു.

മൂന്നു മണിക്ക് ശേഷമാണ് സംഭവസ്ഥലത്ത് പകരം ബസ് എത്തിയത്. ആ ബസിൽ എല്ലാവർക്കും യാത്ര ചെയ്യാനുള്ള സൗകര്യമില്ലെന്ന് യാത്രക്കാർ പരാതിപ്പെടുകയും പിന്നീട് അതിൽ തന്നെ പോകാൻ തീരുമാനിക്കുകയും ആയിരുന്നു. പക്ഷേ അതിന്റെ ക്ലച്ചിനു തകരാറുണ്ടായതോടെ യാത്ര മുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group