
കെ.എസ്.ആര്‍.ടി.സിക്ക് 128.54 കോടി രൂപ; ബി.എസ് 6 ഡീസല്‍ ബസുകള്‍ വാങ്ങുന്നതിന് 92 കോടി രൂപ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി ഇനത്തില്‍ 128.54 കോടി അനുവദിച്ച് ബജറ്റ് പ്രഖ്യാപനം. കൂടുതല്‍ പരിസ്ഥിതി സൗഹൃദമായ ബിഎസ് 6 ഡീസല്‍ ബസുകള്‍ വാങ്ങുന്നതിനായി 92 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു.
2016-21 കാലഘട്ടത്തില്‍ 5002.13 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇത് 1463.86 കോടിയാണ് നല്‍കിയിരുന്നത്.
Third Eye News Live
0