video
play-sharp-fill

‘കെഎസ്‌ആര്‍ടിസി’ കേരളത്തിനു മാത്രമല്ല, കര്‍ണാടകയ്ക്കും ഉപയോഗിക്കാം;മദ്രാസ് ഹൈക്കോടതി

‘കെഎസ്‌ആര്‍ടിസി’ കേരളത്തിനു മാത്രമല്ല, കര്‍ണാടകയ്ക്കും ഉപയോഗിക്കാം;മദ്രാസ് ഹൈക്കോടതി

Spread the love

സ്വന്തം ലേഖിക

ചെന്നൈ: കെഎസ്‌ആര്‍ടിസിയുടെ പേരിനെ ചൊല്ലി കേരളവും കര്‍ണാടകയും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തില്‍ ഒടുവില്‍ തീര്‍പ്പ്.നേട്ടം പക്ഷേ കര്‍ണാടകയ്ക്കാണ്. ‘കെഎസ്‌ആര്‍ടിസി’ എന്ന പേര് കര്‍ണാടക ഉപയോഗിക്കുന്നതിനെതിരെ കേരള ട്രാൻസ്പോര്‍ട്ട് കോര്‍പറേഷൻ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

ട്രേഡ് മാര്‍ക്ക് രജിസ്ട്രി തങ്ങള്‍ക്കും മാത്രമാണു കെഎസ്‌ആര്‍ടിസി എന്നു ഉപയോഗിക്കാൻ അനുമതി നല്‍കിയിരിക്കുന്നതെന്നും മറ്റാര്‍ക്കും ആ പേര് ഉപയോഗിക്കാൻ സാധിക്കില്ലെന്നും കേരളം അവകാശവാദം ഉന്നയിച്ചു. ഇതോടെയാണ് നിയമ പോരാട്ടത്തിന്റെ തുടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കര്‍ണാടക, ചെന്നൈയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍‍ഡിനെ സമീപിച്ചു. പിന്നാലെ ബോര്‍ഡ് തന്നെ ഇല്ലെതായായി. അതോടെ കേസ് മദ്രാസ് ഹൈക്കോടതിയില്‍ എത്തുകയായിരുന്നു.തിരുവിതാംകൂര്‍ രാജ കുടുംബമാണ് പൊതു ഗതാഗതം തുടങ്ങിയത്. സംസ്ഥാന രൂപീകരണത്തിനു ശേഷം 1965ല്‍ കെഎസ്‍ആര്‍ടിസിയായി. കര്‍ണാടക 1973 മുതലാണ് കെഎസ്‌ആര്‍ടിസി എന്ന ചുരുക്കെഴുത്തു ഉപയോഗിച്ചു തുടങ്ങിയത്.