കർക്കിടക തീർത്ഥാടന യാത്രയ്ക്ക് കെഎസ്ആർടിസിയുടെ പ്രത്യേക പാക്കേജ്: നാലമ്പല ദർശനവും വള്ളസദ്യയും കണ്ടു മടങ്ങാം; ബുക്കിംഗ് ചെയ്യാം ഇപ്പോൾ തന്നെ!

Spread the love

കൊല്ലം: കര്‍ക്കിടക മാസത്തോടനുബന്ധിച്ച് കുളത്തൂപ്പുഴ കെഎസ്‌ആര്‍ടിസിയുടെ ബഡ്ജറ്റ് ടൂറിസം സെല്‍ പ്രത്യേക തീര്‍ഥാടന യാത്രകള്‍ ഒരുക്കിയിരിക്കുന്നു. കോട്ടയം ജില്ലയിലെ നാലമ്പല ദര്‍ശനം, ആറന്മുള വള്ളസദ്യ, കൂടാതെ പഞ്ചപാണ്ഡവ ക്ഷേത്ര സന്ദര്‍ശനം എന്നിവയ്ക്കാണ് അവസരമൊരുക്കുന്നത്.

പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശന യാത്ര ജൂലൈ 19 ന് രാവിലെ അഞ്ചിന് തുടങ്ങും, ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ആറന്മുള വള്ളസദ്യയിലെ ചടങ്ങുകള്‍ കണ്ട് 44 വിഭവങ്ങള്‍ ഉള്‍പ്പെടുന്ന വള്ളസദ്യയിൽ പങ്കെടുക്കാനും തീര്‍ഥാടകര്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം പ്രസിദ്ധമായ ആറന്മുള കണ്ണാടിയുടെ നിര്‍മാണവും കാണാം.

തൃച്ചിറ്റാറ്റ്, തൃപുലിയൂര്‍, തിരുവാറന്മുള, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം എന്നിവയാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയ ക്ഷേത്രങ്ങള്‍. ഇതിനുപുറമേ മുതുകുളം പാണ്ഡവന്‍കാവ് ദുര്‍ഗാ ദേവി ക്ഷേത്രവും, കവിയൂര്‍ തൃക്കാകുടി ഗുഹാക്ഷേത്രവും സന്ദര്‍ശിക്കാം. ഈ യാത്രക്കായുള്ള നിരക്ക് 990 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഗസ്റ്റ് 3, 9, 10 തീയതികളിൽ കുളത്തൂപ്പുഴ ഡിപ്പോയിൽ നിന്നാണ് കോട്ടയത്തേക്കുള്ള നാലമ്പല തീര്‍ഥാടന യാത്ര ആരംഭിക്കുന്നത്. ശ്രീരാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ ക്ഷേത്രങ്ങളിലെ ദർശനം കൂടാതെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കുടപ്പലം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രം, മേതിരി ശ്രീ ശത്രുഘ്നന്‍ ക്ഷേത്രം എന്നിവയും സന്ദര്‍ശിക്കും.

യാത്രാ സൗകര്യങ്ങൾ കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗം മുഖേന ഒരുക്കിയിരിക്കുന്നത്. തീര്‍ഥാടകര്‍ക്കായി പ്രത്യേക ദര്‍ശന സൗകര്യവും ലഭ്യമാണ്. യാത്രാ ചെലവ്: ₹700.
ബുക്കിംഗിനായി ബന്ധപ്പെടുക:
8921950903
8129580903
9188933734