വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം സബ് ട്രഷറിക്ക് മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ

Spread the love

കോട്ടയം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം സബ് ട്രഷറിക്ക് മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ.

video
play-sharp-fill

പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക , ക്ഷാമാശ്വാസം മുഴുവനായും ലഭ്യമാക്കുക , മെഡിസെപ് ആരോഗ്യ പദ്ധതി കുറ്റമറ്റതാക്കുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ചു  കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ പെൻഷൻ ട്രഷറികൾക്ക് മുൻപിലും നടക്കുന്ന സമരങ്ങളുടെ ഭാഗമായി കോട്ടയം സബ് ട്രഷറിക്ക് മുൻപിൽ സംഘടിപ്പിച്ച നl ധർണ്ണാ സമരം കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് റ്റി.എസ് സലീം ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡൻ്റ് പി.ജെ. ജോസ് കുഞ്ഞ് അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം കെ.ജി. പ്രസന്നൻ , മുഹമ്മദ് അൻസാരി പി.എസ് , നാരായണൻ നമ്പൂതിരി , അബ്ദുൽ കാദർ പി.എസ് , സണ്ണി തോമസ് , എൻ പി രാജേന്ദ്രൻ , എം. എ ലത്തീഫ് , ജോൺസി റ്റി കുര്യാക്കോസ് , ഹരിലാൽ കോയിക്കൽ , സാബു എം.വി എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group