കെസിഡ്കില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി; പിജി യോഗ്യതയും, എക്‌സ്പീരിയന്‍സും വേണം; അപേക്ഷ മാര്‍ച്ച്‌ 13 വരെ

Spread the love

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (KSIDC) ജോലി നേടാന്‍ അവസരം. സെക്ടര്‍ സ്‌പെഷ്യലിസ്റ്റ് തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്.

video
play-sharp-fill

ആകെ 1 ഒഴിവാണുള്ളത്. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ KPESRB പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം. അവസാന തീയതി മാര്‍ച്ച്‌ 13.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍- സെക്ടര്‍ സ്‌പെഷ്യലിസ്റ്റ് (റിന്യൂവബിള്‍ എനര്‍ജി) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 100,000 രൂപ ശമ്പളമായി ലഭിക്കും.

പ്രായപരിധി

50 വയസിന് ചുവടെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സെക്ടറുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിജി.

ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് 8 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.

അപേക്ഷ ഫീസ്

1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 250 രൂപ അടച്ചാല്‍ മതി.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷന്‍ & റിക്രൂട്ട്‌മെന്റ്) ബോര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കെസിഡ്ക് വിജ്ഞാപനം തിരഞ്ഞെടുക്കുക. സംശയങ്ങള്‍ വായിച്ച്‌ മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന അപ്ലൈ ലിങ്ക് മുഖേന അപേക്ഷിക്കാം.

അപേക്ഷ: https://jobs.kpesrb.kerala.gov.in/