
പ്ലീസ്…. കെ എസ് ഇ ബി ഈ ലൈറ്റൊന്ന് ഓഫാക്കാമോ: പകലും കത്തി കിടക്കുന്ന വഴി വിളക്ക് ഓഫാക്കാൻ നിവേദനം നൽകാൻ നാട്ടുകാർ; കോട്ടയം കുമരകത്താണ് സംഭവം .
കുമരകം: വഴിവിളക്ക് സ്ഥാപിക്കണം, ലൈറ്റ് തെളിയുന്നില്ല എന്നിങ്ങനെയുള്ള ജനകിയ ആവശ്യങ്ങൾ ഉന്നയിക്കുക പതിവാണ്.
വഴിവിളക്കുകൾ പ്രകാശിപ്പിക്കേണ്ടത് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉത്തരവാദിത്വമാണ്. വഴി വിളക്കുകളുടെ , വൈദ്യുതി ചാർജ് അടയ്ക്കുന്നതും അവരാണ്.
രാത്രിയിൽ വഴി വിളക്കുകൾ മിഴിയടച്ചാൽ പരാതിപ്പെടാൻ ധാരാളം ആളുകൾ മത്സരിക്കുന്നതും സാധാരണം.
എന്നാൽ ഇവിടെ അതൊന്നുമല്ല വിഷയം. പകലും രാത്രിയും കത്തി കിടക്കുന്ന ബൾബ് എങ്ങനെ ഓഫാക്കും എന്നതാണ് പ്രശ്നം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

12ാം വാർഡിലെ ഗവ: യു.പി.സ്കൂൾ – കണിയാംപറമ്പ് വഴിയിലെ വഴി വിളക്കുകൾ കത്തിക്കിടക്കുന്നതിനെതിരേയാണ് നാട്ടുകാരുടെ പരാതി. രാത്രിയിലും പകലിലും ഈ വഴിയിലെ എല്ലാ ലൈറ്റുകളും കത്തിക്കിടക്കുന്നതാണ് പരാതിക്ക് കാരണം.
ഇവിടെ വൈദ്യുതി നിയന്ത്രിക്കാൻ സ്ഥാപിച്ച ഫ്യൂസ് ഇപ്പോൾ നോക്കുകുത്തിയാണ്. ഫ്യൂസുമായി ഉണ്ടായിരുന്ന ബന്ധം വേർപെടുത്തി നേരിട്ട് കണക്ഷൻ നൽകിയിരിക്കുകയാണ് കരാറുകാർ.
വെള്ളവും വൈദ്യുതിയും അമുല്യമാണെന്ന് പഠിപ്പിക്കുന്ന ജനപ്രതിനിധികൾ വൈദ്യുതി പാഴാക്കുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ് എന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്.