കോട്ടയം ജില്ലയിൽ നാളെ (18/06/2025)ഈരാറ്റുപേട്ട, കൂരോപ്പട,പുതുപ്പള്ളി,കുറിച്ചി തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യതി മുടങ്ങും; വൈദ്യതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (18/06/2025)ഈരാറ്റുപേട്ട, കൂരോപ്പട,പുതുപ്പള്ളി,കുറിച്ചി തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യതി മുടങ്ങും; വൈദ്യതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

 

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ HT കേബിൾ മെയിൻ്റൻസ് ഉള്ളതിനാൽ വടക്കേക്കര, പോലീസ് സ്റ്റേഷൻ, മെട്രോ റോഡ്, സെൻട്രൽ ജംഗ്ഷൻ, മുട്ടം ജംഗ്ഷൻ, കോളേജ് റോഡ്, അരുവിത്തുറ പള്ളി, എന്നീ പ്രദേശങ്ങളിൽ 9.30am മുതൽ 3.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നടേപീടിക, വട്ടുകളം, മാതൃമല, കൊച്ചുപറമ്പ്, മൂത്തേടം, പങ്ങട ബാങ്ക് പടി ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുംകാവ്, വാഴത്തറ ക്രഷർ, ആൻസ് ബോർമ, ആനത്താനം ടവർ, സിങ്കോ ഗാർഡൻ രാഷ്ട്രദീപിക, വടവാതൂർ സെമിനാരി, എംആർഎഫ് ട്രെയിനിങ് സെൻറർ, കൈതമറ്റം, നവോദയ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, ആനക്കുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും
സ്വാമികവല ടവർ, നാൽപ്പതാം കവല, പനക്കളം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5:30 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

നാളെ തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:00 വരെയും കപ്പിത്താൻപ്പടി , അംബികാപുരം , കോട്ടമുറി , സവീന കോൺവെൻ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐരുമല,കുന്നേവളവ്, മാക്കപ്പടി,ചെറുവള്ളികാവ്, കുറ്റിക്കൽ, കുറ്റിക്കൽ ചർച്ച് എന്നീ ഭാഗങ്ങളിൽ നാളെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
കുന്നക്കാട്,കുഴിക്കരി
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽവരുന്നR V ജംഗ്ഷൻ, പാലക്കാട് പള്ളി, പാലാക്കാട് കുരിശുപള്ളി, 12-ാം മൈൽ, വെള്ളിയേപ്പള്ളി, പന്തലാനിപ്പടി, കൊമ്പനാൽപ്പടി’എന്നീ ഭാഗങ്ങളിൽ നാളെ ( 18/06/25) രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.