
വൈദ്യുതി ചാർജ് അടച്ചില്ല: സർക്കാർ സ്കൂളിന്റെ ഫ്യൂസ് ഊരാൻ കെസ്ഇബി ജീവനക്കാർ എത്തി: പിന്നെ സംഭവിച്ചത് ഇങ്ങനെ….
ചങ്ങനാശേരി :വൈദ്യുതി ബിൽ കുടിശികയായതിന്റെ പേരിൽ സ്കൂളിലെ ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബിക്ക് തന്നെ വൈദ്യുതി തിരിച്ചു വിൽ ക്കാൻ കുറിച്ചി ഗവ. സ്കൂളിലെ വിദ്യാർഥികൾ ഒരുങ്ങു ന്നു.
സ്കൂളിൽ സ്ഥാപിച്ച സോളർ പവർ പ്ലാന്റിൽ നിന്നാണ് സ്കൂളിലെ ഉപയോഗത്തിനു ശേഷമുള്ള വൈദ്യുതി കെഎസ്ഇബിക്ക് തന്നെ വിൽക്കുക. ഫ്യൂസ് ഊരി ഇരുട്ടിലാക്കാനെ ത്തിയവർക്ക് തന്നെ വൈദ്യുതി വിൽക്കുന്ന വാ ശിയുടെയും മധുരപ്രതികാ രത്തിന്റെയും പാഠമാണ് ഈ ഗവ. സ്കൂൾ പറയുന്നത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും വാശിക്ക് ഹൈ വോൾട്ടേജ് പകരാൻ കൂടെയുണ്ടായത് ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖാണ്.
വൈശാഖിന്റെ ഡിവിഷൻ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് പവർ പ്ലാൻ്റ് സ്‌ഥാപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്യൂസ് ഊരൽ കഥ
ബിൽ തുക കുടിശികയായ തിന്റെ പേരിൽ 2 വർഷം മുൻപാണ് കെഎസ്ഇബി അധികൃതർ സ്കൂളിലെ ഫ്യൂസ് ഊരാൻ എത്തിയത്. 16,000 രൂപയായിരുന്നു കുടിശിക. വൈദ്യുതി ബിൽ, വാട്ടർ ബിൽ തുടങ്ങി സ്‌കൂളിന്റെ ചെലവു കൾക്കാവശ്യമായ തുക
(കണ്ടിൻജന്റ്റ് എക്സ്‌പൻ സ്) അനുവദിക്കാൻ ഡിഡി എജ്യുക്കേഷനു പ്രോജക്ടി ല്ലായിരുന്നു.
സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഗവ. സ്‌കൂളിന്റെ പിടിഎയ്ക്കാകട്ടെ സ്‌കൂളിന് ആവശ്യമുള്ള തുക കണ്ടെത്താനുമായില്ല. സാമ്പത്തിക വീർപ്പുമുട്ടിനി ടെയാണ് കെഎസ്ഇബി ഫ്യൂസ് ഊരാനെത്തിയത്. അന്ന് അധ്യാപകരും വി ദ്യാർഥികളും പിടിഎ അംഗ ങ്ങളും കെഎസ്ഇബി സെക്‌ഷൻ എഇയോട് ഫ്യൂസ് ഊരരുതെന്ന് അഭ്യർഥി ച്ചതോടെ ജീവനക്കാർ മടങ്ങി..പിടിഎയും അധ്യാപകരും പിരി വെടുത്താണ് വൈദ്യുതി ബിൽ അടച്ചത്. ഈ തുക പിന്നീട് ഇവർക്ക് ജില്ലാ പഞ്ചായത്ത് റീഫണ്ട് ചെയ്‌തു.
സംഭവത്തിനു ശേഷം ചേർന്ന പിടിഎയിലാണ് സ്കൂളിനു സ്വ തമായി വൈദ്യുതി ഉൽപാദനം എന്ന ആശയം പിറന്നത്. പഞ്ചായത്തംഗം പി.കെ.വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്നു 10 ലക്ഷം രൂപ വകയിരുത്തി. പവർ പ്ലാന്റിന്റെ നിർമാണം 80 ശതമാ ത്തോളം പൂർത്തിയായി.
ഗവ. അക്രിഡിറ്റഡ് ഏജൻസ് യായ കെൽ ആണ് പ്ലാന്റ് സ്‌ഥാപിച്ചത്. 40 യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉൽപാദിപ്പിക്കും.ബാറ്ററി ബാക്കപ് സംവിധാനമുണ്ട്. കെഎസ്ഇബിക്ക് ഓൺ ഗ്രി ഡ് സംവിധാനത്തിലൂടെയാണ് വൈദ്യുതി വിൽക്കുക.
സ്‌കൂളിലെ ഫ്യൂസ് ഊരൽ ശ്രമം ചർച്ചയായപ്പോൾ ഗവ. സ്‌കൂളുകളുടെ ഇത്തരത്തിലുള്ള ചെലവുകൾക്കാവശ്യമായ കണ്ടിൻജന്റ് എക്സ്‌പൻസ് ചെലവഴി ക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി കൊണ്ടുവരികയും ഇപ്പോൾ ഡി ഡി എജ്യുക്കേഷന് തുക അനുവ ദിക്കുകയുമാണ്.
മുൻപ് ബില്ലുകൾ പ്രധാനാധ്യാ പകർ തന്നെ ഒടുക്കി ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കുകയായിരുന്നു. ഇതിന്റെ പണം മാറ്റി കിട്ടാൻ ഏറെ താമസം നേരിട്ടു.