
കോട്ടയം: അതി ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി കമ്പികൾ പൊട്ടി വീഴാൻ സാധ്യത കൂടുതലാണ്.ഇത്തരത്തിൽ എന്തെങ്കിലും അപകടം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പരിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.
കെഎസ്ഇബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം അറ്റകുറ്റപ്പണികൾ ചെയ്യാതിരിക്കുക.
പത്രം പാൽ വിതരണക്കാർ അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം , വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടി വീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. കൃഷിയിടങ്ങളിൽ കൂടി കടന്നു പോകുന്ന വൈദ്യ ലൈനുകളും സുരക്ഷിതമാണെന്ന് കർഷകർ ഉറപ്പുവരുത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group