video
play-sharp-fill
ഷോക്കേറ്റ് പിടഞ്ഞ് നീലപൊന്മാൻ ; സി.പി.ആറും വെള്ളവും നല്‍കി ജീവൻ തിരിച്ചു പിടിച്ച് കെഎസ്ഇബി ജീവനക്കാർ

ഷോക്കേറ്റ് പിടഞ്ഞ് നീലപൊന്മാൻ ; സി.പി.ആറും വെള്ളവും നല്‍കി ജീവൻ തിരിച്ചു പിടിച്ച് കെഎസ്ഇബി ജീവനക്കാർ

മുതുവറ : ഷോക്കേറ്റ് പിടഞ്ഞ പൊന്മാന് പുതുജീവൻ നല്‍കി അധികൃതർ. പൊന്മാന് സി.പി.ആര്‍. നല്‍കി കെ.എസ്.ഇ.ബി. ജീവനക്കാര്‍ കുഞ്ഞുജീവനെ തിരിച്ചുപിടിച്ചു.

അധികൃതരുടെ കൃത്യമായ ഇടപെടലില്‍ നാട്ടുകാർ അഭിനന്ദിക്കുകയും ചെയ്തു.

മുതുവറ ചുള്ളിപ്പാടം ട്രാന്‍സ്‌ഫോര്‍മറിന് താഴെ ഷോക്കേറ്റ് വീണുകിടന്നിരുന്ന പൊന്മാനാണ് ജീവനക്കാര്‍ പുതുജീവൻ നല്‍കിയത്. സി.പി.ആര്‍ നല്‍കി സമീപത്തെ കനാലില്‍നിന്ന് വെള്ളം നല്‍കിയശേഷം പൊന്മാന്‍ തനിയെ തന്നെ പറന്നുപോവുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോള്‍ട്ടേജ് കുറഞ്ഞെന്ന പരാതിയെത്തുടര്‍ന്ന് ജീവനക്കാര്‍ സ്ഥലത്തെത്തിയപ്പോഴാണ് ഷോക്കേറ്റ് കിടന്ന പൊന്‍മാനെ കണ്ടെത്തിയത്.