video
play-sharp-fill

എസ്.എസ്.എൽ.സി പരീക്ഷ പേപ്പർ സൂക്ഷിച്ചിരുന്ന സ്കൂളിനെ ഇരുട്ടിലാക്കി കെഎസ്ഇബി; കനത്ത ചൂടിലും ഇരുട്ടിലും വലഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്നപോലീസ് ഉദ്യോഗസ്ഥർ; വൈദ്യുതി ചാർജ് അടയ്ക്കാത്തതിനെ തുടർന്ന്, വൈക്കം തെക്കേനട ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ വൈദ്യുതി ബന്ധമാണ് കെഎസ്ഇബി അധികൃതർ വിച്ഛേദിച്ചത്

എസ്.എസ്.എൽ.സി പരീക്ഷ പേപ്പർ സൂക്ഷിച്ചിരുന്ന സ്കൂളിനെ ഇരുട്ടിലാക്കി കെഎസ്ഇബി; കനത്ത ചൂടിലും ഇരുട്ടിലും വലഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്നപോലീസ് ഉദ്യോഗസ്ഥർ; വൈദ്യുതി ചാർജ് അടയ്ക്കാത്തതിനെ തുടർന്ന്, വൈക്കം തെക്കേനട ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ വൈദ്യുതി ബന്ധമാണ് കെഎസ്ഇബി അധികൃതർ വിച്ഛേദിച്ചത്

Spread the love

വൈ​ക്കം: തെ​ക്കേ​ന​ട ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വൈ​ദ്യു​തി കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ വി​ച്ഛേ​ദി​ച്ചു. വൈ​ദ്യു​തി ചാ​ർ​ജ് ഒ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​പേ​പ്പ​ർ ഇ​വി​ടെ​യാ​ണ്​ സൂ​ക്ഷി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​ത്.

തു​ട​ർ​ന്ന് സ്കൂ​ളി​ലെ അ​ധ്യാ​പി​ക ഓ​ൺ​ലൈ​നാ​യി പ​ണ​മൊ​ടു​ക്കി​യ​തോ​ടെ ഏ​ഴ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം രാ​ത്രി 10.30ഓ​ടെ​യാ​ണ്​ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച​ത്. മ​റ്റ് ജി​ല്ല​ക​ളി​ലെ പ​രീ​ക്ഷ പേ​പ്പ​ർ സൂ​ക്ഷി​ക്കു​ന്ന​തി​നാ​ൽ സ്കൂ​ളി​ൽ പൊ​ലീ​സ്​ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. വൈ​ദ്യ​തി ഇ​ല്ലാ​താ​യ​തോ​ടെ ക​ടു​ത്ത ചൂ​ടും ഇ​രു​ട്ടും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും വ​ല​ച്ചു.

വൈ​കീ​ട്ട് സു​ര​ക്ഷാ​ജോ​ലി​ക്കാ​യി എ​ത്തി​യ​വ​ർ ഏ​റെ​നേ​രം സ്കൂ​ളി​ൽ മാ​ത്രം വൈ​ദ്യു​തി ഇ​ല്ലാ​തി​രു​ന്ന​ത് ശ്ര​ദ്ധി​ച്ച​തോ​ടെ​യാ​ണ് വി​ച്ഛേ​ദി​ച്ച കാ​ര്യം അ​റി​യു​ന്ന​ത്. സ്കൂ​ളി​ലെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​ത​റി​ഞ്ഞ് ഇ​വി​ടു​ത്തെ അ​ധ്യാ​പി​ക വൈ​ദ്യു​തി ചാ​ർ​ജ് ഓ​ൺ​ലൈ​നാ​യി ഒ​ടു​ക്കി​യ​തി​നെ തു​ട​ർ​ന്ന് രാ​ത്രി 10.30 ഓ​ടെ​യാ​ണ് വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. 7593 രൂ​പ​യാ​ണ് വൈ​ദ്യു​തി ചാ​ർ​ജാ​യി ഒ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്. ന​ഗ​ര​സ​ഭ​യാ​ണ് സ്കൂ​ളി​ന്‍റെ വൈ​ദ്യു​ത​ചാ​ർ​ജ് ഒ​ടു​ക്കേ​ണ്ട​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക​ഴി​ഞ്ഞ​ദി​വ​സം വൈ​ദ്യു​തി ബി​ല്ല് അ​ട​ച്ചി​ട്ടും തെ​റ്റി​ദ്ധാ​ര​ണ മൂ​ലം വൈ​ക്കം ജോ​യന്‍റ്​ ആ​ർ.​ടി ഓ​ഫി​സി​ലെ വൈ​ദ്യു​തി കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ വി​ച്ഛേ​ദി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു.