
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) ഇന്ധന സർചാർജ് തുകയില്‍ ഇളവ് നല്കാന് തീരുമാനിച്ചു. മാർച്ച് മാസത്തിലെ വൈദ്യുതി ബില്ലില്‍ കുറവായി തുക ക്രമീകരിക്കുമെന്ന് ബോര്‍ഡ് അറിയിച്ചു.
പ്രതിമാസ ബില്ല് ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 2 പൈസയും, രണ്ട് മാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 1 പൈസയും കുറവ് ലഭിക്കും. കഴിഞ്ഞ മാസങ്ങളിലായി സർചാർജ് നിരക്കില്‍ ഘട്ടംഘട്ടമായി കുറവ് വരുത്തിയതിന്റെ ഭാഗമായാണ് പുതിയ നടപടി.
സർചാർജ് നിരക്കുകള്‍ തുടർച്ചയായി താഴ്ന്നതോടെ സാധാരണ ഉപഭോക്താക്കള്‍ക്ക് ഗുണകരമായ മാറ്റം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. വൈദ്യുതി ബില്ലില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


