
തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ
വൈദ്യുതി നിരക്ക് സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.
ബംഗളൂരുവിലെയും കേരളത്തിലെയും വൈദ്യുതി നിരക്കുകള്‍ താരതമ്യം ചെയ്തുകൊണ്ടുള്ള കണക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 239 യൂണിറ്റ് പ്രതിമാസം ഉപയോഗിക്കുന്ന ഒരു ഗാർഹിക ഉപഭോക്താവിന് ബംഗളൂരുവിനെ അപേക്ഷിച്ച് കേരളത്തില്‍ ഏകദേശം 692 രൂപയുടെ ലാഭമാണ് ഉണ്ടാകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ബാംഗ്ലൂരിലെ വൈദ്യുതി വിതരണ കമ്പനിയായ ‘ബെസ്കോം’ 239 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു ഉപഭോക്താവില്‍ നിന്ന് 2,415 രൂപയാണ് ഈടാക്കുന്നത്. ഇവിടെ എനർജി ചാർജിന് പുറമെ ഏകദേശം 725 രൂപയോളം ഫിക്സഡ് ചാർജായി മാത്രം നല്‍കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുപുറമെ ഓരോ യൂണിറ്റിനും 39 പൈസ നിരക്കില്‍ ഫ്യുവല്‍ അഡ്ജസ്റ്റ്മെന്റ് ചാർജും എനർജി ചാർജിന്റെ ഒമ്പത് ശതമാനം നികുതിയും നല്‍കേണ്ടി വരുന്നതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റുന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി പറഞ്ഞു.
കർണാടകയില്‍ ഇന്ധന സർചാർജ് യൂണിറ്റിന് 1.15 രൂപ വരെ ഉയരാറുണ്ടെന്നതും ശ്രദ്ധേയമാണ്.



