കഴിഞ്ഞ മാസം ജോലിയില്‍നിന്ന് സ്വയം വിരമിച്ചു; പിന്നാലെ കാണാതായി; പോലീസ് അന്വേഷണം നടക്കുന്നതിനിടെ മണിമലയാറ്റില്‍ കെഎസ്‌ഇബി സബ് എൻജിനിയറുടെ മൃതദേഹം കണ്ടെത്തി

Spread the love

ആലപ്പുഴ: വിആർഎസ് എടുത്ത കെഎസ്‌ഇബി സബ് എൻജിനിയറുടെ മൃതദേഹം മണിമലയാറ്റില്‍ കണ്ടെത്തി.

video
play-sharp-fill

ആലപ്പുഴ വണ്ടാനം ആറ്റുപുറം സ്വദേശിയായ രഘുനാഥ് തങ്കപ്പൻ (54) ആണ് മരിച്ചത്.

നവംബർ 30-നാണ് അദ്ദേഹം ജോലിയില്‍ നിന്ന് വിആർഎസ് എടുത്തത്. വിആർഎസ് എടുത്തതിന് ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി രഘുനാഥിനെ വീട്ടില്‍ നിന്ന് കാണാതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈല്‍ ഫോണ്‍, പേഴ്‌സ്, എടിഎം കാർഡ് എന്നിവ വീട്ടില്‍ വെച്ച നിലയിലായിരുന്നു. രഘുനാഥിന് സഹപ്രവർത്തകർ ഇന്ന് യാത്രയയപ്പ് നല്‍കാൻ തീരുമാനിച്ചിരുന്നു.

വീട്ടുകാർ നല്‍കിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം നീരേറ്റുപുറം മണിമലയാറ്റില്‍ പൊന്തിയത്. ഇന്ന് രാവിലെ 9.30ഓടെ മണിമലയാറ്റിലൂടെ മൃതദേഹം ഒഴുകി വരുന്ന നിലയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

നാട്ടുകാർ എടത്വാ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് സിഐ അൻവറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.