
കോട്ടയം: പൊൻകുന്നത്ത് കെഎസ്‌ഇബി കരാർ തൊഴിലാളിക്ക് വൈദ്യുതാഘാതമേറ്റു.
പൊൻകുന്നം രാജേന്ദ്ര മൈതാനത്തിന് സമീപം 11 കെ.വി വൈദ്യുതി ലൈനില്‍ ജോലി ചെയ്തുകൊണ്ടിരുന്ന പൊൻകുന്നം മണമറ്റത്തില്‍ കൊച്ചെന്ന രാജേഷിനാണ് പരിക്കേറ്റത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.
വൈദ്യുതി ലൈനില്‍ ജോലി ചെയ്തുകൊണ്ടിരുന്ന രാജേഷിന് മുകള്‍ഭാഗത്ത് കയറിയപ്പോള്‍ 11 കെ.വി ലൈനില്‍ നിന്നും വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. രാജേഷിൻ്റെ നെഞ്ചിനാണ് ആഘാതമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയർഫോഴ്സ് സംഘമെത്തിയാണ് ഇയാളെ താഴെയിറക്കിയത്.
തുടർന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.