കമ്പി വലിച്ചുകെട്ടുന്നതിനടെ വൈദ്യുതത്തൂണ്‍ പൊട്ടിവീണു; കെഎസ്‌ഇബി കരാര്‍ത്തൊഴിലാളി മരിച്ചു

Spread the love

മുള്ളേരിയ: കമ്പി വലിച്ചുകെട്ടുന്നതിനടെ വൈദ്യുതത്തൂണ്‍ പൊട്ടിവീണ് കെഎസ്‌ഇബി കരാര്‍ത്തൊഴിലാളി മരിച്ചു.

video
play-sharp-fill

കെഎസ്‌ഇബി മുള്ളേരിയ ഇലക്‌ട്രിക്കല്‍ സെക്ഷനിലെ തൊഴിലാളി കുണ്ടാര്‍ ഹുന്‍സഡ്ക്കയിലെ യതീഷ് (41) ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കാറഡുക്ക മൂടാംകുളത്താണ് അപകടം. വൈദ്യുതത്തൂണ്‍ സ്ഥാപിച്ചശേഷം മറുഭാഗത്തെ തൂണില്‍നിന്ന് കമ്പി വലിച്ച്‌ ബന്ധിപ്പിക്കുന്നതിനിടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്ത് യതീഷ് തൂണിന് മുകളിലായിരുന്നു. തൂണ്‍ വീണ് പരിക്കേറ്റ യതീഷയെ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

പരേതനായ സജ്ജീവ റാവുവിന്റെയും കെ. ലളിതയുടെയും മകനാണ്. ഭാര്യ: നവനീത. നാലുമാസം പ്രായമുള്ള മകളുണ്ട്. സഹോദരങ്ങള്‍: കെ. ഭവാനി, ശങ്കര, എച്ച്‌. ശിവപ്രസാദ്, കെ. യശ്വന്ത.

ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മൃതദേഹ പരിശോധനയ്ക്കുശേഷം മുള്ളേരിയ ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചു. കുണ്ടാറിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.