സുരക്ഷ കൂട്ടി…! ഇനി മുതൽ കവചിത ലൈനുകള്‍ മാത്രം; വൈദ്യുതി ലൈനുകളിലെ അപകടങ്ങള്‍ തിരിച്ചറിയാന്‍ സോഫ്റ്റ്‌വെയര്‍; മാറ്റത്തിനൊരുങ്ങി കെഎസ്‌ഇബി

Spread the love

തിരുവനന്തപുരം: വൈദ്യുതി ലൈനുകളിലെ അപകട സാധ്യതകള്‍ കണ്ടെത്തുന്നതിനായി സോഫ്റ്റ്‌വെയര്‍ നിര്‍മിക്കാനൊരുങ്ങി കെഎസ്‌ഇബി.

സുരക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി കവചിത ലൈനുകള്‍ നിര്‍മിക്കാനും കെഎസ്‌ഇബി തീരുമാനിച്ചു. വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

നിലവില്‍ അലുമിനിയം കമ്പികള്‍ മാത്രമാണ് കെഎസ്‌ഇബി ഓര്‍ഡര്‍ ചെയ്യുന്നത്. ഇത് മാറ്റി പുതിയ വൈദ്യുതി ലൈന്‍ നിര്‍മ്മാണം കവചിത ലൈനുകള്‍ മാത്രം ഉപയോഗിച്ച്‌ നടപ്പാക്കാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന, ജില്ലാതല കമ്മിറ്റികള്‍ വിളിച്ചുകൂട്ടാനും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി നിര്‍ദേശിച്ചു. ആഗസ്റ്റ് പതിനഞ്ചിനകം കമ്മിറ്റികള്‍ വിളിച്ച്‌ കൂട്ടി, സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.