
സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി; മുഖ്യമന്ത്രിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന പ്രചാരണം അസംബന്ധം: മന്ത്രി കെ കൃഷ്ണന്‍കുട്ടി
സ്വന്തം ലേഖിക
തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന പ്രചാരണം അസംബന്ധമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.
ടോട്ടക്സ് മോഡലില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നതിനായി കെഎസ്‌ഇബി ടെണ്ടര്‍ വിളിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ 45% ത്തോളം അധിക തുകയാണ് കോട്ട് ചെയ്യപ്പെട്ടതെങ്കിലും ഈ രീതിയില്‍ നടപ്പാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 80 രൂപയോളം അധികഭാരം വരുമെന്ന് കണ്ടതിനാല്‍ ആ ടെൻഡര്‍ സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി.
സാധാരണക്കാര്‍ക്ക് അധിക ബാധ്യത ഉണ്ടാകാത്ത രീതിയില്‍ ഇത് നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാൻ കെഎസ്‌ഇബിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിൻ്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
Third Eye News Live
0