
മാതാവ് മരിച്ച വിവരം മറച്ചുവെച്ച് മകളും ചെറുമകനും തട്ടിയെടുത്തത് ലക്ഷങ്ങൾ ; മരണവിവരം മറച്ചുവെച്ച് എട്ടുവർഷത്തിനിടയ്ക്ക് തട്ടിയെടുത്തത് പത്തുലക്ഷത്തോളം രൂപ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമ്മ മരിച്ച വിവരം മറച്ചുവെച്ച് മകളും ചെറുമകനും തട്ടിയെടുത്തത് ലക്ഷങ്ങൾ. മരണവിവരം മറച്ചുവെച്ച് ഫാമിലി പെൻഷൻ തട്ടിയെടുത്ത മകൾക്കും ചെറുമകനുമെതിരെ പൊലീസ് കേസെടുത്തു.
ഫാമിലി പെൻഷൻ അതിയന്നൂർ അരങ്കമുകൾ ബാബു സദനത്തിൽ അംബിക, മകൻ പ്രജിത് ലാൽ ബാബു എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മരണവിവരം മറച്ച് വെച്ച് എട്ടുവർഷത്തോളം കെ എസ് ഇ ബി ജീവനക്കാരന്റെ ഫാമിലി പെൻഷനാണ് ഇവർ തട്ടിയെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏകദേശം പത്തുലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്ന അപ്പുക്കുട്ടന്റെ മരണത്തെ തുടർന്നാണ് ഭാര്യ പൊന്നമ്മയ്ക്ക് ഫാമിലി പെൻഷൻ കിട്ടി തുടങ്ങിയത്.
ചെറുമകൻ പ്രിജിത് ലാൽ ബാബുവാണ് പൊന്നമ്മയോടൊപ്പം ബാങ്കിൽ എത്തി അക്കൗണ്ട് ഉൾപ്പടെയുള്ള നടപടികൾ ശരിയാക്കി നൽകിയിരുന്നത്. 2012ലാണ് പൊന്നമ്മ മരിക്കുന്നത്.എന്നാൽ പൊന്നമ്മ മരിച്ച വിവരം കെ.എസ്.ഇ.ബിയെ ഇവർ അറിയിച്ചില്ല.
ഒപ്പം മരണവിവരം മറച്ചുവച്ച് ബാങ്കിൽ കൃത്രിമം കാട്ടി മകൾ അംബികയും മകൻ പ്രേംജിത് ലാൽ ബാബുവും ചേർന്ന് മാസം തോറും പെൻഷൻ തുക ബാങ്കിൽ നിന്ന് കൈപറ്റുകയും ചെയ്തു.
എട്ടു വർഷങ്ങളിലായി 10.68 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. പൊന്നമ്മ ജീവിച്ചിരുപ്പുണ്ടെന്ന ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തുടർന്ന് പെൻഷൻ നൽകുവെന്ന് ബാങ്കിൽ നിന്നു അറിയിപ്പുണ്ടായി.
എന്നാൽ സർട്ടിഫിക്കറ്റ് ഇവർ ഹാജരാക്കിയില്ല. തുടർന്ന് സംശയം തോന്നിയ അധികൃതർ അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറംലോകമറിയുന്നത്. തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ അമ്മയും മകനും ഒളിവിലാണ്.