വൈദ്യുതി ബില്‍ അടച്ചിട്ട്  ആറ് മാസം ; കുടിശിക ഒരുലക്ഷം രൂപ ; കുടിശിക വരുത്തിയതില്‍ വീണ്ടും നടപടിയുമായി കെഎസ്ഇബി ; ഇത്തവണ ഫ്യൂസ് ഊരിയത്  പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫിസിൽ

വൈദ്യുതി ബില്‍ അടച്ചിട്ട് ആറ് മാസം ; കുടിശിക ഒരുലക്ഷം രൂപ ; കുടിശിക വരുത്തിയതില്‍ വീണ്ടും നടപടിയുമായി കെഎസ്ഇബി ; ഇത്തവണ ഫ്യൂസ് ഊരിയത് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫിസിൽ

തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശിക വരുത്തിയതില്‍ വീണ്ടും നടപടിയുമായി കെഎസ്ഇബി. ഇത്തവണ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫിസിലെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. തിരുവനന്തപുരത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫിസിലാണ് കെഎസ്‌ഇബിയുടെ നടപടി.

ഓഫിസിലെ വൈദ്യുതി ബില്‍ കഴിഞ്ഞ ആറ് മാസമായി അടച്ചിരുന്നില്ല. ഇതോടെ ഒരുലക്ഷം രൂപയുടെ കുടിശികയാണുണ്ടായത്. വൈദ്യുതി ചാര്‍ജായ ഈ തുക അടയ്‌ക്കണമെന്ന് കെഎസ്ഇബി നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.


എന്നാല്‍, ഈ തുക അടയ്‌ക്കാതെ വന്നതോടെയാണ് ഇന്ന് (സെപ്‌റ്റംബര്‍ 12) കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫിസിലെത്തി ഫ്യൂസ് ഊരിയത്. തിരുവനന്തപുരം സി ജെ എം കോടതിയിലെ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് പ്രോസിക്യൂഷന്‍റെ ഓഫിസും വിവിധ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റൻഡ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ഓഫിസുമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ആഭ്യന്തരവകുപ്പിന് കീഴിലുള്ള സ്ഥിരം ജീവനക്കാരാണ് ഇവരെല്ലാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group