കെഎസ്‌ഇബിയില്‍ ജോലിയവസരം; 35,000നും 80,000നും ഇടയില്‍ ശമ്പളം വാങ്ങാം; അപേക്ഷ ഏപ്രില്‍ ഒന്ന് വരെ

Spread the love

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ് (കെഎസ്‌ഇബി) ന് കീഴില്‍ ജോലി നേടാന്‍ അവസരം. ഐടി വിഭാഗത്തിന് കീഴില്‍ കരാര്‍ നിയമനമാണ് നടക്കുന്നത്.

video
play-sharp-fill

താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 1 ന് മുന്‍പായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്‌ഇബിയില്‍ ഐടി വിഭാഗത്തില്‍ പ്രോഗ്രാമര്‍ റിക്രൂട്ട്‌മെന്റ്. ആകെ 09 ഒഴിവുകളാണുള്ളത്.

പ്രോഗ്രാമര്‍ (ഒരു വര്‍ഷ എക്‌സ്പീരിയന്‍സ്) = 2 ഒഴിവ്

പ്രോഗ്രാമര്‍ (3 വര്‍ഷ എക്‌സ്പീരിയന്‍സ്) = 4 ഒഴിവ്

പ്രോഗ്രാമര്‍ (5 വര്‍ഷ എക്‌സ്പീരിയന്‍സ്) = 1 ഒഴിവ്

പ്രോഗ്രാമര്‍ (3 വര്‍ഷ എക്‌സ്പീരിയന്‍സ്) = 2 ഒഴിവ്

പ്രായപരിധി

18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ, പ്രാക്ടിക്കല്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ നടത്തിയാണ് സെലക്ഷന്‍. എഴുത്ത് പരീക്ഷയില്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ടെക്‌നിക്കല്‍ ആപ്റ്റിറ്റിയൂഡ് എന്നിവ ഉള്‍പ്പെടും.

യോഗ്യത

ബിടെക്/ ബിഇ (കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടി/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍).

അല്ലെങ്കില്‍ എംസിഎ/ എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്). കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം.

ശമ്പളം

ഒരു വര്‍ഷ എക്‌സ്പീരിയന്‍സ് = 35,000 രൂപ.

മൂന്ന് വര്‍ഷ എക്‌സ്പീരിയന്‍സ്= 60,000 രൂപ.

അഞ്ച് വര്‍ഷ എക്‌സ്പീരിയന്‍സ് = 80,000 രൂപ.

മൂന്ന് വര്‍ഷ എക്‌സ്പീരിയന്‍സ് (മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്) = 60,000 രൂപ.

സ്‌കില്‍

പിഎച്ച്‌പി / ജാവയില്‍ പരിജ്ഞാനം.

എച്ച്‌ടിഎംഎല്‍, സിഎസ്‌എസ്, ജാവ സ്‌ക്രിപ്റ്റ് എന്നിവയില്‍ പരിജ്ഞാനം.

പ്രോബ്ലം സോള്‍വിങ്, അനലറ്റിക്കല്‍ സ്‌കില്‍ ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ കെഎസ്‌ഇബി വിജ്ഞാപനം വായിച്ച്‌ മനസിലാക്കുക. ശേഷം ലഭ്യമായ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കണം. അപേക്ഷ സമയത്ത് പ്രായം, എക്‌സ്പീരിയന്‍സ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം.

അപേക്ഷ: https://www.kseb.in/