സമയം തീരുന്നു; കെഎസ്‌ഇബിയില്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍; കേരള പി.എസ്.സിയുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് (KSEB) യില്‍ തസ്തികമാറ്റം മുഖേന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള അവസരം നവംബർ 19ന് അവസാനിക്കും.

video
play-sharp-fill

അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്‌ട്രിക്കല്‍) തസ്തികയിലായി ആകെ 21 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവർ പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.

തസ്തിക അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്‌ട്രിക്കല്‍)
സ്ഥാപനം കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് (KSEB)
കാറ്റഗറി നമ്ബർ 378/2025
ഒഴിവുകള്‍ 21
അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 19
തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് (KSEB) അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്‌ട്രിക്കല്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 21.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 59,100 രൂപമുതല്‍ 1,17,400 രൂപവരെ ശമ്പളം ലഭിക്കും.

നിയമനം

തസ്തികമാറ്റം മുഖേന (10% ഇൻ-സർവ്വീസ് ക്വാട്ട ഒഴിവുകളിലേയ്ക്ക്). (അപേക്ഷാ തീയതിയില്‍ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡില്‍ പ്രൊബേഷൻ പൂർത്തിയാക്കിയവരോ അല്ലെങ്കില്‍ അപ്രൂവ്ഡ് പ്രൊബേഷണറോ ആയിരിക്കണം.)

പ്രായപരിധി

ഉയർന്ന പ്രായപരിധി ഈ തസ്തികയുടെ നിയമനത്തിന് ബാധകമല്ല. അപേക്ഷകർ ഓഫീസ് മേലധികാരിയില്‍ നിന്നും ബോർഡില്‍ റെഗുലർ സർവീസിലാണ് എന്ന് തെളിയിക്കുന്ന സർവീസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

യോഗ്യത

AICTE അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ബി. ടെക്. (ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ്) / ബി. ടെക്. (ഇലക്‌ട്രിക്കല്‍ & ഇലക്‌ട്രോണിക്സ്) എഞ്ചിനീയറിംഗ് ബിരുദം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/