play-sharp-fill
ആകർഷകമായ ശമ്പളത്തിൽ കേരളത്തിൽ ഒരു സർക്കാർ ജോലിയാണോ നിങ്ങളുടെ ആ​ഗ്രഹം..? ഇതാ കെഎസ്ഇബി വിളിക്കുന്നു..ഡി​ഗ്രീ യോ​ഗ്യതയുള്ളവർക്ക് 1,17,400 രൂപ വരെ ശമ്പളം നേടാൻ അവസരം, ഡിവിഷനൽ അക്കൗണ്ട്സ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു, അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 14

ആകർഷകമായ ശമ്പളത്തിൽ കേരളത്തിൽ ഒരു സർക്കാർ ജോലിയാണോ നിങ്ങളുടെ ആ​ഗ്രഹം..? ഇതാ കെഎസ്ഇബി വിളിക്കുന്നു..ഡി​ഗ്രീ യോ​ഗ്യതയുള്ളവർക്ക് 1,17,400 രൂപ വരെ ശമ്പളം നേടാൻ അവസരം, ഡിവിഷനൽ അക്കൗണ്ട്സ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു, അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 14

കെഎസ്ഇബിക്ക് കീഴില് ജോലി നേടാൻ വീണ്ടും അവസരം. കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് ലിമിറ്റഡ് പുതിയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിവിഷനൽ അക്കൗണ്ട്സ് പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 31 ഒഴിവുകളാണുള്ളത്. കേരള പി.എസ്.സി (കാറ്റഗറി നമ്പർ: 191/2024 192/2024)
നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്.

വിവിധ ഡിഗ്രി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷ നൽകാം. കേരളത്തിൽ ആകർഷകമായി ശമ്പളത്തിൽ സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 14. 18 മുതൽ 36 വയസ് വരെയുള്ളവർക്കാണ് അവസരം.


ഒരു അംഗീകൃത സർവലാശാല ബിരുദവും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയോ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ട്സ് ഓഫ് ഇന്ത്യയോ നടത്തുന്ന ഇന്റർ മീഡിയേറ്റ് പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫസ്റ്റ് ക്ലാസ് ബി.കോം ബിരുദം, ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് വിഭാഗത്തിൽ മൂന്ന് വൽഷത്തിൽ കുറയാതെയുള്ള പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. അതുമല്ലെങ്കിൽ,

ഒരു അംഗീകൃത സർവകലാശാല ബിരുദവും, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പ് നടത്തുന്ന SAS കൊമേഴ്ഷ്യൽ പരീക്ഷ വിജയിച്ചിരിക്കണം. ജോലിയിൽ പ്രവേശിക്കുന്നവർക്ക് 59,100 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കും. ഇത് 1,17,400 രൂപ വരെ കൂടാം.

ഉദ്യോഗാർത്ഥികൾക്ക് കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്‌ കൂടുതൽ വിവരങ്ങളറിയാം. കേരള പി.എസ്.സിയുടെ വെബ്സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. ഓഗസ്റ്റ് 14നകം ഓൺലൈൻ അപേക്ഷ നൽകണം.