
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്‌ഇബി തയാറാക്കിയ വൈദ്യുതി നിരക്ക് വർധന ശുപാർശ പ്രകാരം വീടുകളിൽ യൂണിറ്റിന് 95 പൈസയുടെ അധിക ബാധ്യത ഉണ്ടാകും.
ഫിക്‌സഡ് ചാർജ് ഉൾപ്പടെയുള്ള തുകയാണിത്. ചെറുകിട വ്യവസായങ്ങൾക്ക് 1.52 രൂപയും വൻകിട വ്യവസായങ്ങൾക്ക് 1.10രൂപയും കൃഷിക്ക് 46 പൈസയും വർധനയാണു ശുപാർശ ചെയ്‌തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു യൂണിറ്റിന് 99 പൈസ ഇതിൽനിന്നെല്ലാം ബോർഡിന് അധികമായി ലഭിക്കും. വീടുകളിലെ കുറഞ്ഞ നിരക്ക് 1.50 ആണ് ശുപാർശ. ഫിക്‌സഡ് ചാർജ് സിംഗിൾ ഫേസിൽ ഇരട്ടി വർധിപ്പിക്കണമെന്നാണ് ശുപാർശ. ത്രീഫേസിൽ ഇരട്ടിയിലേറെ വർധനയും.
വ്യവസായങ്ങൾക്കുള്ള ഫിക്‌സഡ് ചാർജിൽ 50 രൂപ വരെയാണ് വർധനയ്‌ക്ക് ശുപാർശ. ഹിയറിങുകൾക്കുശേഷം സംസ്‌ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ് നിരക്ക് വർധന സംബന്ധിച്ചു തീരുമാനമെടുക്കുന്നത്. കെഎസ്‌ഇബി ശുപാർശ അതേപടി അംഗീകരിക്കുന്ന പതിവില്ല.
വീടുകളിലെ നിരക്കു വര്‍ധന ശുപാർശ
സ്‌ളാബ്–0–40
നിലവിലെ നിരക്ക്–1.50 രൂപ, പുതുക്കിയ നിരക്ക് ശുപാർശ–1.50
സ്‌ളാബ്–0–50
നിലവിലെ നിരക്ക്–3.15, പുതുക്കിയ നിരക്ക് ശുപാർശ–3.50
സ്‌ളാബ് –51–100
നിലവിലെ നിരക്ക്–3.70, പുതുക്കിയ നിരക്ക് ശുപാർശ–4.10
സ്‌ളാബ്–101–150
നിലവിലെ നിരക്ക്–4.80, പുതുക്കിയ നിരക്ക് ശുപാർശ–5.50
സ്‌ളാബ്–151–200
നിലവിലെ നിരക്ക്–6.40, പുതുക്കിയ നിരക്ക് ശുപാർശ–7.00
സ്‌ളാബ്–201–250
നിലവിലെ നിരക്ക്–7.60, പുതുക്കിയ നിരക്ക് ശുപാർശ–8.00
സ്‌ളാബ്–0–300
നിലവിലെ നിരക്ക്–6.60 പുതുക്കിയ നിരക്ക് ശുപാർശ–7.20 (എല്ലാ യൂണിറ്റിനും)
സ്‌ളാബ്–0–400
നിലവിലെ നിരക്ക്–6.90 പുതുക്കിയ നിരക്ക് ശുപാർശ–7.40
സ്‌ളാബ്–0–500
നിലവിലെ നിരക്ക്–7.10 പുതുക്കിയ നിരക്ക് ശുപാർശ–7.60
സ്‌ളാബ്–500ന് മുകളിൽ
നിലവിലെ നിരക്ക്–7.90, പുതുക്കിയ നിരക്ക് ശുപാർശ–8.2