
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതിയുടെ ഭാഗമായി സർക്കാർ കണക്ഷനുകളെ പ്രീപെയിഡ് സംവിധാനത്തിലേക്ക് മാറ്റുന്ന നടപടികള്‍ പൂർത്തിയായതായി കെഎസ്‌ഇബിയുടെ അറിയിപ്പ്.
ഇതോടെ സംസ്ഥാന സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെടെ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം ഉപഭോക്താക്കളാണ് പ്രീപെയിഡ് ബില്ലിംഗിലേക്ക് മാറുന്നത്. കെ എസ് ഇ ബി ആസ്ഥാനമായ തിരുവനന്തപുരം വൈദ്യുതി ഭവനിലെ ‘സ്മാർട്ട് മീറ്റർ ഓപ്പറേഷൻസ് സെന്റർ’ കേന്ദ്രീകരിച്ചാണ് ഈ പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
ആദ്യഘട്ടത്തില്‍, ഏകദേശം 3 ലക്ഷം സ്മാർട്ട് മീറ്ററുകളാണ് സ്ഥാപിക്കുന്നത്. സർക്കാർ ഓഫീസുകള്‍ക്ക് പുറമെ ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറുകള്‍, ഇലക്‌ട്രിക്കല്‍ ഡിവിഷൻ അതിർത്തികള്‍, സബ്സ്റ്റേഷൻ ഫീഡറുകള്‍, ഹൈ-ടെൻഷൻ (HT) ഉപഭോക്താക്കള്‍ എന്നിവർക്കും സ്മാർട്ട് മീറ്ററുകള്‍ നല്‍കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ എല്ലാ ലോ-ടെൻഷൻ (LT) സർക്കാർ കണക്ഷനുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിച്ചു കഴിഞ്ഞു. ആകെ 1,72,697 കണക്ഷനുകള്‍ ഇതിനകം സ്മാർട്ട് മീറ്ററിലേക്ക് മാറി. മുഴുവൻ ഫീഡറുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിച്ച് നാഷണല്‍ ഫീഡർ മോണിറ്ററിങ്ങ് (NFMS) സിസ്റ്റവുമായി കൂട്ടിച്ചേർത്തുവെന്നും കെഎസ്‌ഇബി അറിയിച്ചു.



