കെ എസ് ഇ ബി ഓഫീസിലെ കാവൽ നായ നീലാണ്ടൻ യാത്രയായി ; നായയുടെ വേർപാടിൽ ഹൃദയം നുറുങ്ങുന്ന ആദരാഞ്ജലികളുമായി കെഎസ്ഇബി അധികൃതർ
സ്വന്തം ലേഖകൻ
ബന്ധുക്കളോ വി ഐ പി കളോ മരണപ്പെടുമ്പോൾ ആണ് സാധാരണായായി ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ടുള്ള പോസ്റ്ററുകൾ നാം കാണാറുള്ളത്. എന്നാൽ നായയുടെ മരണത്തിൽ ആദരാഞ്ജലി എന്ന് എഴുതിയ പോസ്റ്റർ ഒട്ടിച്ച് കെ എസ് ഇ ബി ജീവനക്കാർ.
കരുനാഗപ്പള്ളി ഡിവിഷൻ ഓഫീസിന്റെ പരിധിയിലുള്ള മണപ്പള്ളി സെക്ഷൻ ഓഫീസിലെ ജീവനക്കാരാണ് നീലാണ്ടൻ എന്ന നായ മരണപ്പെട്ടപ്പോൾ ആദരാഞ്ജലി അർപ്പിച്ച് കൊണ്ടുള്ള പോസ്റ്റർ തയ്യാറാക്കിയത്. ഇന്നലെ വൈകുന്നേരമാണ് നീലാണ്ടൻ മരണപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 15 വർഷമായി ഈ കെ എസ് ഇ ബി ഓഫീസിലെ അന്തേവാസിയാണ് നീലാണ്ടൻ. ഈ ഓഫീസിലെ ഡ്രൈവറായ സുരേഷ് ആണ് നീലാണ്ടനെ നോക്കി വളർത്തിയതെങ്കിലും ഇവിടുത്ത് എല്ലാ ജീവനക്കാരുടെയും ഓമന മൃഗമാണ് നീലാണ്ടൻ.
കെ എസ് ഇ ബി ഓഫീസിലെ കാവൽ നായ എന്നാണ് നീലാണ്ടൻ അറിയപ്പെടുന്നത്. രാത്രി കാലങ്ങളിൽ ഈ ഓഫീസിലെ ജീവനക്കാരെ അല്ലാതെ പരിചയമില്ലാത്ത മറ്റാരെയും ഓഫീസിൽ പ്രവേശിപ്പിക്കാൻ ഈ നായ അനുവദിച്ചിരുന്നില്ല. ഈ നായയെ കൂടാതെ ജമീല എന്ന നായയും ഈ ഓഫീസിലുണ്ട്. നീലാണ്ടന്റെ വേർപാടിലുള്ള വിഷമത്തിലാണ് ജമീലയും